പിഴത്തുക വര്‍ധിപ്പിച്ചു, പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി: അപകട മരണ നിരക്ക് കുറയുന്നതായി മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം: (www.kasargodvartha.com 29.12.2019) പിഴത്തുക വര്‍ദ്ധിപ്പിച്ചതും പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതും സംസ്ഥാനത്ത് അപകട മരണ നിരക്ക് കുറയുന്നതായി മോട്ടോര്‍ വാഹനവകുപ്പ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനത്തോളം അപകട മരണനിരക്ക് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം സെപ്റ്റംബറില്‍ വാഹനാപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 314 ആയിരുന്നു. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇത് 321 ആയി കുറഞ്ഞതായാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്ക്.
നവംബര്‍ 1 മുതലാണ് സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പിലാക്കിയത്. ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുകയും നിയമലംഘനത്തിന് 500 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. പിഴത്തുക കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതോടെ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെയും, ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരുടെയും എണ്ണത്തില്‍ കുറവ് വന്നതായി മോട്ടോര്‍ വാഹന വകുപ്പു വ്യക്തമാക്കുന്നു. ഇതും വാഹനാപകടങ്ങള്‍ കുറയാന്‍ കാരണമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: News, Kerala, Thiruvananthapuram, Accident, Accidental Death, road accident decreases

Powered by Info News For You

Comments
Post a Comment