ടി വി ചാനല്‍ മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; അമ്മിക്കല്ലുകൊണ്ടുള്ള അനുജന്റെ ഇടിയേറ്റ് ജ്യേഷ്ടന്‍ മരിച്ചു
അടിമാലി: (www.kvartha.com 14.12.2019) ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠസഹോദരന്‍ അമ്മിക്കല്ലു കൊണ്ടുള്ള ഇടിയേറ്റു മരിച്ചു. സംഭവത്തില്‍ ഇളയ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കല്ലാര്‍കുട്ടി മുക്കുടം കമ്പിലൈന്‍ കുഴുപ്പള്ളില്‍ വെള്ളാപ്പയില്‍ പാസ്റ്റര്‍ ജോസഫിന്റെ മകന്‍ ജോസഫ് (24) ആണു മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.
ഇരുവരും തമ്മിലുള്ള സംഘട്ടനത്തിനിടെ വീട്ടിലുണ്ടായിരുന്ന അമ്മിക്കല്ല് എടുത്ത് ഇളയ സഹോദരന്‍ ജോഷ്വ, ജോസഫിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഈ വിവരം ജോഷ്വ അയല്‍വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ എത്തി ജോസഫിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.
അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാതാവ്: ലുധിയ. മറ്റു സഹോദരങ്ങള്‍: സാമുവല്‍, പോള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Clash between brothers ; Finally one death, News, Local-News, Crime, Criminal Case, Murder, Injured, Hospital, Kerala.

Powered by Info News For You

Comments
Post a Comment