'ദേശീയ തലത്തില്‍ പ്രമാണികളായ നേതാക്കള്‍ക്കു ജന്മനാട്ടില്‍ പുല്ലുവിലയോ'; കണ്ണൂരില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വലിയ നഷ്ടങ്ങള്‍; തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ തെളിയുന്നത് ഇങ്ങനെ
കണ്ണൂര്‍: (www.kvartha.com 19.12.2019) ദേശീയ തലത്തില്‍ തിളങ്ങുമ്പോഴും തട്ടകത്തില്‍ തോറ്റ് നേതാക്കള്‍. സംസ്ഥാന രാഷ്ട്രീയത്തിലും പാര്‍ലമെന്റിലും കോണ്‍ഗ്രസിന്റെ ഗര്‍ജിക്കുന്ന സിംഹമായി അറിയപ്പെടുന്ന കെ സുധാകരനാണ്, സ്വന്തം തറവാട് വീടുനില്‍ക്കുന്ന നടാലിന്റെ ഒരു ഭാഗം ഉള്‍പ്പെടുന്ന എടക്കാട് ഡിവിഷനില്‍ കോണ്‍ഗ്രസ് തോറ്റു തുന്നമ്പാടിയത് നിസഹായതയോടെ കണ്ടു നില്‍ക്കേണ്ടി വന്നത്. പി കെ രാഗേഷ് എന്ന വിമത കോണ്‍ഗ്രസുകാരന്റെ ദയാവായ്പ്പിലാണ് കോണ്‍ഗ്രസ് കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം പിടിച്ചെടുത്തത്.
എടക്കാട് ഡിവിഷനിലെ ജയം കോണ്‍ഗ്രസിന് വലിയൊരു ആശ്വാസം നല്‍കുമായിരുന്നു. ഇതു മനസിലാക്കിതന്നെയാണ് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയ നടാലില്‍ സുധാകരന്‍ ക്യാംപ് ചെയ്തു പ്രവര്‍ത്തിച്ചത്. വീടു വീടാന്തരം കയറി സുധാകരന്‍ വോട്ടു പിടിച്ചെങ്കിലും എല്ലാം പാഴായി എന്ന വിലയിരുത്തലിലാണിപ്പോള്‍ നേതൃത്വം. ഈ വാര്‍ഡില്‍ കോണ്‍ഗ്രസ് ദയനീയമായ തോറ്റത് കോണ്‍ഗ്രസിനു മാത്രമല്ല കെ സുധാകരനും വ്യക്തിപരമായ ക്ഷീണമാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എടക്കാട് ഡിവിഷനില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സുധാകരന് നല്ല വോട്ട് കിട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരമ്പരാഗതമായി കോണ്‍ഗ്രസ് കേന്ദ്രവും എല്‍ഡിഎഫ് സിറ്റിങ് സീറ്റുമായ എടക്കാട് ഡിവിഷല്‍ പിടിക്കാന്‍ സുധാകരന്‍ കിണഞ്ഞു ശ്രമിച്ചത്. നേരത്തെ കോര്‍പറേഷന്‍ ഭരിച്ചിരുന്ന എല്‍ഡിഎഫിന്റെ പോരായ്മകള്‍ എണ്ണിപ്പറഞ്ഞായിരുന്നു യുഡിഎഫ് പ്രചരണം. ഇതിനു പുറമേ ശബരിമലയും സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയവും വിഷയമാക്കി. വാര്‍ഡിലെ വീടുകളില്‍ സുധാകരന്‍ നേരിട്ടെത്തിയത് പ്രവര്‍ത്തകരില്‍ ആത്മവിശ്വാസമുണ്ടാക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ അത് ഫലം കണ്ടില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം എല്‍ഡിഎഫ് ഉയര്‍ത്തിയതും കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് സമ്മാനിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം സുരേന്ദ്രന്‍, എന്‍ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് എല്‍ഡിഎഫ് പ്രചരണം നടത്തിയത്. ഡിവിഷനില്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ പറഞ്ഞാണ് എല്‍ഡിഎഫ് വോട്ട് ചോദിച്ചത്. കൂടാതെ സ്ഥാനാര്‍ഥി യുവ നേതാവാണെന്നതും എല്‍ഡിഎഫിന് നേട്ടമായി മാറി.
സുധാകരനെക്കാള്‍ ദയനീയമാണ് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസിന്റേത്. ആന്ധ്രയിലും മറ്റിടങ്ങളിലും ബിജെപിയെ വളര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയ കൃഷ്ണദാസിന് സ്വന്തം വീട് നിലനില്‍ക്കുന്ന തിരുവങ്ങാട് ടെംപിള്‍ ഗേറ്റ് വാര്‍ഡ് സിറ്റിങ് സിറ്റ് യുഡിഎഫിന് അടിയറ വയ്‌ക്കേണ്ടി വന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം കുറച്ചു പറഞ്ഞ് ഇരു പാര്‍ട്ടികളും തോല്‍വിയെ ലഘൂകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മഹാ കേസരികളെന്നു വിശേഷിപ്പിക്കുന്ന ഈ നേതാക്കള്‍ക്കൊക്കെ സ്വന്തം നാട്ടില്‍ എന്തു വിലയെന്ന ചോദ്യം അവശേഷിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Kannur, Congress, CPM, BJP, K.Sudhakaran, Leaders, Politics, Big Lossess for Congress and BJP in By election
Powered by Info News For You

Comments
Post a Comment