ജാമിഅയ്‌ക്കൊപ്പം, അലിഗഡിനൊപ്പം..; പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച ജാമിഅ, അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പോലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് കേരളത്തില്‍ തീവണ്ടികള്‍ തടഞ്ഞു

കോഴിക്കോട്: (https://ift.tt/2PNKZRZ) പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച ഡെല്‍ഹി ജാമിഅ മില്ലിയ, അലിഗഡ് മുസ്ലിം സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പോലീസ് നരനായാട്ടില്‍ കേരളത്തിലും വ്യാപക പ്രതിഷേധം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവണ്ടികള്‍ തടഞ്ഞു. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് അര്‍ധരാത്രി തീവണ്ടി തടഞ്ഞത്.

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ രാത്രിയെത്തിയ മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് തടഞ്ഞുകൊണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് തീവണ്ടി തടയല്‍ സമരത്തിന് തുടക്കമിട്ടത്. പിന്നാലെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും ട്രെയിന്‍ തടഞ്ഞു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീവണ്ടി തടഞ്ഞു. ഇതേതുടര്‍ന്ന് അല്‍പസമയം ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

പാലക്കാട്ട് ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ആദ്യം റെയില്‍വേ സ്റ്റേഷനിലും പിന്നീട് ദേശീയപാതയിലേക്കും പ്രതിഷേധം നീണ്ടു. രാജ്യത്തെ ജനങ്ങളുടെ ഉറക്കമില്ലാതാക്കി അധികാരത്തിലുള്ളവര്‍ ഉറങ്ങാമെന്ന് വിചാരിക്കേണ്ടെന്നും ഈ നാട്ടിലെ പൗരനാണെന്ന് തെളിയിക്കാന്‍ അമിത് ഷായുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. ഭരണകൂടത്തിന്റെ തെമ്മാടിത്തരം ഇനി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് കെഎസ്‌യുവും ഡിവൈഎഫ്ഐയും രാജ്ഭവനിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kozhikode, Kerala, news, Protest, Strike, Train, Trending, Railway station, Top-Headlines, National, CAA: Police violence against Jamia, AMU Students; Protest in Kerala    < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?