ആരുമില്ലാത്ത സമയത്ത് കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടില്‍ അതിക്രമിച്ച് കയറി എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍
കാഞ്ഞിരപ്പള്ളി: (www.kvartha.com 07.12.2019) ആരുമില്ലാത്ത സമയത്ത് കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടില്‍ അതിക്രമിച്ച് കയറി എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി കരിമ്പുകയം സ്വദേശി അരുണ്‍ സുരേഷാണ് (25) പിടിയിലായത്.
ശനിയാഴ്ച വെളുപ്പിനാണ് ആനക്കല്ലില്‍ നിന്നും സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തിനു ശഷം ഒളിവിലായിരുന്ന പ്രതിക്ക് വേണ്ടി പോലീസ് കഴിഞ്ഞദിവസം മുതല്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. നേരത്തേ മോഷണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആളാണ് അരുണ്‍.
കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള ഗ്രാമത്തിലെ വീട്ടില്‍ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി സ്‌കൂള്‍ വിട്ടെത്തിയ സമയത്തു വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.
അമ്മ ജോലിക്കു പോയിരുന്നു, രണ്ടു സഹോദരങ്ങളില്‍ ഒരാള്‍ സ്‌കൂളിലും, മറ്റൊരാള്‍ ജോലിക്കും പോയിരുന്നു. ഈ സമയത്തു വീട്ടിലെത്തിയ ഇയാള്‍ കുടിക്കാന്‍ വെള്ളം വേണമെന്നു ആവശ്യപ്പെട്ട് വീടിനുള്ളില്‍ കയറുകയായിരുന്നു. തുടര്‍ന്ന് ബലമായി പീഡിപ്പിച്ചുവെന്നാണു പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴി.
സംഭവത്തിനു ശേഷം പെണ്‍കുട്ടി അമ്മയെ ഫോണില്‍ വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന്് വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. പൊലീസ് കാണിച്ച ഫോട്ടോകളില്‍ നിന്നാണു പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞത്.
ഇയാള്‍ പലപ്പോഴും വീടിന്റെ പരിസരത്തു കൂടി ബൈക്കില്‍ പോകുന്നതു കണ്ടിട്ടുണ്ടെന്നും പെണ്‍കുട്ടിയും വീട്ടുകാരും പൊലീസിനു മൊഴി നല്‍കി. ബലപ്രയോഗം നടത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ശരീരവേദനയെ തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കിയ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanjirappally minor molest case: Accused taken into custody,News, Accused, Local-News, Molestation, Crime, Criminal Case, Arrested, Police, Injured, Hospital, Kerala.

Powered by Info News For You

Comments
Post a Comment