തിരുപ്പിറവിക്ക് കൂട്ടായി ആട്ടിടയന്മാര്‍ക്കു വഴികാട്ടിയായി ഭൂമിയിലേക്ക് ഇറങ്ങി വന്ന നക്ഷത്രങ്ങള്‍, വാഹനാപകടത്തില്‍ കാല്‍ നഷ്ടമായ യുവാവിന് പുതുജീവിതം നല്‍കുന്നു
വെള്ളരിക്കുണ്ട്: (www.kasargodvartha.com 24.12.2019) ദൈവ പുത്രന്‍ ഉണ്ണിയേശു തിരുപിറവികൊണ്ടപ്പോള്‍ ആട്ടിടയന്മാര്‍ക്കു വഴികാട്ടിയായവന്‍ വാനില്‍ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന നക്ഷത്രങ്ങള്‍ വാഹനാപകടത്തില്‍ കാല്‍ നഷ്ടമായ യുവാവിന്റെ ജീവിത വഴി കാട്ടിയാവുന്നു.
ഭീമനടി പ്ലാച്ചിക്കരയിലെ വിവി ഉല്ലാസാണ് (38) നക്ഷത്ര വിളക്കുകള്‍ നിര്‍മ്മിച്ച് ഭാര്യയും രണ്ട് മക്കളും അടങ്ങിയ കുടുംബത്തെ ജീവിതത്തിന്റെ മറുകരയില്‍ എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അഞ്ചിനാണ് പെയിന്റിങ് തൊഴിലാളിയായ ഉല്ലാസ് സഞ്ചരിച്ച ബൈക്കില്‍ പയ്യന്നൂര്‍ പിലാത്തയില്‍ വെച്ച് ഒരു ഇന്നോവകാര്‍ ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉല്ലാസിന്റെ ഇടതു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. പ്രാരാബ്ധങ്ങള്‍ നിറഞ്ഞ കുടുംബത്തിലെ മൂത്ത മകനാണ് ഉല്ലാസ്. നാട്ടുകാരുടെയും സുമനസുകകളുടെയും സഹായത്തോടെ ആശുപത്രി വിട്ട് നാട്ടിലെത്തിയ ഉല്ലാസ് വിധിയുടെ ക്രൂരതകളില്‍ തളര്‍ന്നില്ല. നിശ്ചയദാര്‍ഢ്യം കൈവിടാതെ തുടങ്ങിയ സ്വയം തൊഴിലായിരുന്നു നക്ഷത്ര വിളക്കുകളുടെ നിര്‍മ്മാണം.
കാലം പുരോഗമിച്ചതോടെ ആധുനിക നക്ഷത്രവിളക്കുകള്‍ വിപണിയില്‍ ഇടംപിടിച്ചതോടെ അത് ഉല്ലാസിനു നല്‍കിയ ആശ്വാസം ചെറുതല്ല. കാരണം ഉല്ലാസ് നിര്‍മ്മിക്കുന്ന നക്ഷത്ര വിളക്കുകള്‍ അത്തരത്തിലുള്ളതാണ്. സുഹൃത്തുക്കള്‍ വഴി എറണാകുളത്തുനിന്നും എത്തിക്കുന്ന മെറ്റീരിയലുകള്‍ വീട്ടിലെ മുറിക്കുള്ളില്‍ ഉല്ലാസ് മിന്നും നക്ഷത്രങ്ങളാക്കും. എല്‍ഇഡി ബള്‍ബുകള്‍ ഘടിപ്പിച്ച ഉല്ലാസിന്റെ നക്ഷത്ര വില്‍ക്കുകള്‍ക്കു മാര്‍ക്കറ്റില്‍ 120 രൂപ മുതല്‍ 1200 രൂപ വരെ വിലയുണ്ട്. ഉല്ലാസിനെ അറിയുന്ന കച്ചവടക്കാര്‍ വിലപേശലില്ലാതെയാണ് നക്ഷത്രവിളക്കുകള്‍ വാങ്ങുന്നത്.
കാസര്‍കോട് ജില്ലയിലെ മിക്ക കടകളിലും ഉല്ലാസിന്റെ നക്ഷത്ര വിളക്കുകള്‍ വില്‍പ്പനക്കുണ്ട്. സുഹൃത്തുക്കളുടെ ഓട്ടോറിക്ഷ വഴിയാണ് വീട്ടില്‍ നിന്നുമുണ്ടാകുന്ന നക്ഷത്ര വിളക്കുകള്‍ ഉല്ലാസ് മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. അപകടത്തില്‍ ഇടതുകാല്‍ നഷ്ടമായ ഉല്ലാസ് രണ്ടു പിഞ്ചു മക്കളും ഭാര്യയുമായി ഇനിയുള്ളകാലം എങ്ങനെ ജീവിക്കുമെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും വേവലാതിക്കിടെയാണ് താരകങ്ങള്‍ കൊണ്ട് നാട്ടില്‍ താരമാകുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords:News, Kerala, kasaragod, Vellarikundu, Accident, Youth, Friend, youth over came his fate with his talent

Powered by Info News For You

Comments
Post a Comment