പൊതുയിടം എന്റേതുമെന്ന പ്രഖ്യാപനവുമായി നിര്‍ഭയം വനിതകള്‍; രാത്രി നടത്തം ചരിത്രമായി; അര്‍ധരാത്രിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത് എണ്ണായിരത്തോളം പേര്‍
കണ്ണൂര്‍: (www.kvartha.com 30.12.2019) സധൈര്യം മുന്നോട്ട്, പൊതുയിടം എന്റേതുമെന്ന പ്രഖ്യാപനവുമായി നടന്ന വനിതകളുടെ പാതിരാനടത്ത പരിപാടിയില്‍ എണ്ണായിരത്തോളം പേര്‍ പങ്കെടുത്തു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളിലായി രാത്രി 11 മുതല്‍ ഒന്നുവരെയായിരുന്നു സ്ത്രീകള്‍ നടക്കാന്‍ ഇറങ്ങിയത്.
വനിതകളുടെ അവകാശത്തെക്കുറിച്ച് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുക, രാത്രി വൈകി പുറത്തിറങ്ങാനുള്ള സ്ത്രീകളുടെ ഭയം അകറ്റുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളുമായാണ് പരിപാടി സംഘടിപ്പിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തത് തൃശൂര്‍ ജില്ലയിലാണ്. 47ഇടങ്ങളിലാണ് തൃശൂരില്‍ രാത്രി നടത്തം സംഘടിപ്പിച്ചത്. ഏറ്റവും കുറവ് ആളുകള്‍ അണിനിരന്നത് ഇടുക്കി ജില്ലയിലുമായിരുന്നു(രണ്ട് ഇടങ്ങളില്‍).
നടത്തത്തെ 'സ്വാതന്ത്ര്യം കിട്ടിയത് പോലെ' എന്നാണ് തിരുവനന്തപുരത്തെ ഒരു പെണ്‍കുട്ടി വിശേഷിപ്പിച്ചത്. നടക്കാന്‍ ഇറങ്ങിയവര്‍ക്ക് വീട്ടുകാരുടെ പിന്തുണയുമുണ്ടായിരുന്നു. ഉദ്ഘാടന ദിവസം മുന്‍കൂട്ടി അറിയിച്ച കേന്ദ്രങ്ങളിലാണ് സ്ത്രീകള്‍ നടന്നത്. പൊലീസിന്റെയും മറ്റ് വകുപ്പുകളുടെയും വോളന്റിയര്‍മാരുടെയും സഹകരണത്തോടെയായിരുന്നു പരിപാടി.
വനിതാ ദിനമായ മാര്‍ച്ച് എട്ടുവരെ വിവിധ ദിവസങ്ങളില്‍ അറിയിക്കാതെ രാത്രി നടത്തം സംഘടിപ്പിക്കും. ഒറ്റയ്ക്കോ സംഘമായോ ആയിരിക്കുമിത്. ഇവരെ ശല്യപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകും. അതേസമയം, കോട്ടയത്ത് പരിപാടിക്കിടെ സ്ത്രീകളോട് ഓട്ടോ ഡ്രൈവര്‍ മോശമായി പെരുമാറി എന്ന് പരാതി ഉയര്‍ന്നു. കൂടാതെ കാസര്‍കോട് നടക്കാനിറങ്ങിയ സ്ത്രീയോട് മോശമായി പെരുമാറിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Keywords: News, Kerala, Kannur, Government, Walk, Public Place, Women, Police, Large number of Women participate in night walk organised by Kerala government
Powered by Info News For You

Comments
Post a Comment