മൂക്കത്ത് വിരല്‍ വച്ചിട്ട് കാര്യം ഇല്ല, കേരളത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണം; റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഹൈക്കോടതി നിലപാടിനെതിരെ മന്ത്രി ജി സുധാകരന്‍
ആലപ്പുഴ: (www.kvartha.com 14.12.2019) കൊച്ചി പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഹൈക്കോടതി നിലപാടിനെതിരെ മന്ത്രി ജി സുധാകരന്‍. മൂക്കത്ത് വിരല്‍ വച്ചിട്ട് കാര്യം ഇല്ല, കേരളത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണമെന്നായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്ഥാവന. ആരിലും വിശ്വാസം ഇല്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല, കുഴി അടയ്ക്കാനുളള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും കുറ്റം ചെയ്തവര്‍ക്കെതിരെയാണ് തിരിയേണ്ടതെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.
റോഡില്‍ അപകടം നടന്നതിലും മരണം സംഭവിച്ചതിലും പൊതുമരാമത്ത് വകുപ്പിന് ഉത്തരവാദിത്തം ഉണ്ട്. എറണാകുളം നഗരത്തിലെ കുഴി അടക്കാന്‍ മാത്രം കൊടുത്തത് ഏഴ് കോടി രൂപയാണ്. ഒക്ടോബറിലാണ് പണം കൈമാറിയത്. വിമര്‍ശനങ്ങള്‍ക്ക് മുമ്പ് ഇക്കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വന്നശേഷം 700 കോടി രൂപയാണ് കോടതി കെട്ടിടങ്ങള്‍ക്ക് നല്‍കിയതെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Minister, Government, Alappuzha, Road, Court, High Court, PWD Minister G sudhakaran against High court
റോഡില്‍ അപകടം നടന്നതിലും മരണം സംഭവിച്ചതിലും പൊതുമരാമത്ത് വകുപ്പിന് ഉത്തരവാദിത്തം ഉണ്ട്. എറണാകുളം നഗരത്തിലെ കുഴി അടക്കാന്‍ മാത്രം കൊടുത്തത് ഏഴ് കോടി രൂപയാണ്. ഒക്ടോബറിലാണ് പണം കൈമാറിയത്. വിമര്‍ശനങ്ങള്‍ക്ക് മുമ്പ് ഇക്കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വന്നശേഷം 700 കോടി രൂപയാണ് കോടതി കെട്ടിടങ്ങള്‍ക്ക് നല്‍കിയതെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
Keywords: News, Kerala, Minister, Government, Alappuzha, Road, Court, High Court, PWD Minister G sudhakaran against High court
Powered by Info News For You

Comments
Post a Comment