വീട്ടുമുറ്റത്തു ഗേറ്റില്‍ കയറി കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; ഗേറ്റ് ദേഹത്തു മറിഞ്ഞുവീണു ഒമ്പതു വയസുകാരന്‍ മരിച്ചത് അമ്മയുടെ കണ്‍മുന്നില്‍ വെച്ച്
വണ്ടിപ്പെരിയാര്‍: (www.kasargodvartha.com 08.12.2019) വീട്ടുമുറ്റത്തു ഗേറ്റില്‍ കയറി കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഗേറ്റ് ദേഹത്തു മറിഞ്ഞു വീണ് ഒമ്പതു വയസുകാരന്‍ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് മരിച്ചു. വണ്ടിപ്പെരിയാര്‍ ഗാന്ധിനഗര്‍ കോളനിയില്‍ തമിഴ്‌സെല്‍വന്‍ -മുത്തുലക്ഷ്മി ദമ്പതികളുടെ ഇളയമകന്‍ അമനാണ് മരിച്ചത്. വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് സംഭവം നടന്നത്. വീട്ടില്‍ കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അമന്‍ അപകടത്തില്‍ പെട്ടത്.
വീടിന്റെ മുന്‍വശത്തുള്ള ഗേറ്റില്‍ കയറുന്നതിനിടെയാണ് ഗേറ്റ് മറിഞ്ഞു കുട്ടിയുടെ ദേഹത്തേക്കു വീണത്. 1,200 കിലോഗ്രാം ഭാരമുള്ള ഗേറ്റിനടിയിലാണ് കുട്ടി കുടുങ്ങിയത്. അപകടം കണ്ടുനിന്ന അമ്മ ബഹളം വച്ചതിനെ തുടര്‍ന്ന് അയല്‍വാസികളെത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വശങ്ങളിലേക്കു തള്ളിനീക്കുന്ന തരത്തിലാണ് ഗേറ്റ് ഉണ്ടായിരുന്നത്. ഇതിന്റെ കൊളുത്ത് അടര്‍ന്നുപോയതാണ് അപകട കാരണമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )വീടിന്റെ മുന്‍വശത്തുള്ള ഗേറ്റില്‍ കയറുന്നതിനിടെയാണ് ഗേറ്റ് മറിഞ്ഞു കുട്ടിയുടെ ദേഹത്തേക്കു വീണത്. 1,200 കിലോഗ്രാം ഭാരമുള്ള ഗേറ്റിനടിയിലാണ് കുട്ടി കുടുങ്ങിയത്. അപകടം കണ്ടുനിന്ന അമ്മ ബഹളം വച്ചതിനെ തുടര്‍ന്ന് അയല്‍വാസികളെത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വശങ്ങളിലേക്കു തള്ളിനീക്കുന്ന തരത്തിലാണ് ഗേറ്റ് ഉണ്ടായിരുന്നത്. ഇതിന്റെ കൊളുത്ത് അടര്‍ന്നുപോയതാണ് അപകട കാരണമായത്.
Keywords: news, Kerala, House, Accident, Death, Student, Accidental Death, Student died by an accident while playing near gate
Powered by Info News For You

Comments
Post a Comment