കോളജ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
മഞ്ചേശ്വരം: (www.kasargodvartha.com 15.12.2019) കോളജ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. മജിര്‍പള്ള സ്വദേശിയും മംഗളൂരുവിലെ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥിയുമായ അബൂബക്കര്‍ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഉളിക്കല്‍ അരിക്കല്‍ ഹൗസ് വെട്ടംകടയിലെ എം പി ജോയ്(43)ആണ് അറസ്റ്റിലായത്.
മഞ്ചേശ്വരം പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. ആറ് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. കോളജിലേക്ക് പോകാന്‍ വേണ്ടി വീടിന് സമീപത്ത് കൂടി സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാര്‍ സ്‌കൂട്ടറിന് കുറുകെ ഇട്ട് അഞ്ചംഗ സംഘം സിദ്ദീഖിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് പരാതി. മംഗളൂരു എയര്‍പോര്‍ട്ട് റോഡരികിലെ ഒരു കെട്ടിടത്തില്‍ അഞ്ചു ദിവസത്തോളം തടങ്കലില്‍ വെച്ചതിന് ശേഷമാണ് സിദ്ദീഖിനെ വിട്ടയച്ചത്.
പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തെ ചൊല്ലിയാണ് സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. പണം നല്‍കിയതിന് ശേഷമാണ് സിദ്ദീഖിനെ വിട്ടയച്ചത്. ഗള്‍ഫ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അധോലോക സംഘമാണ് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ഈ കേസില്‍ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവരെ കുറിച്ചും വാഹനത്തെ കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്. മഞ്ചേശ്വരം എസ്‌ഐ എ ബാലേന്ദ്രന്‍, സിവില്‍ ഓഫീസര്‍മാരായ അഗസ്റ്റിന്‍ തമ്പി, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
keywords: College, Student, Kidnap, case, arrest, Manjeshwaram, kasaragod, news, Kerala, College student Kidnapping case: One more accused arrested

Powered by Info News For You

Comments
Post a Comment