ഇന്‍ഡോറില്‍ നിന്നും ടയറുകളുമായി വന്ന ലോറി രാത്രി ക്ഷേത്രത്തിനരികില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ ലോറിക്കകത്ത് ഉറങ്ങി; രാവിലെ നോക്കുമ്പോള്‍ പിറകിലെ ആറ് ടയറുകള്‍ കാണാനില്ല; കവര്‍ച്ച ചെയ്തത് ജാക്കി വെച്ച് ഉയര്‍ത്തി

കണ്ണൂര്‍: (https://ift.tt/391CDPk) കണ്ണൂര്‍ - കാസര്‍കോട് ദേശീയപാതയിലെ ബക്കളത്ത് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട നാഷണല്‍ പെര്‍മിറ്റ് കണ്ടെയ്‌നര്‍ ലോറിയുടെ ആറ് ടയറുകള്‍ മോഷണം പോയി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് കോഴിക്കോട്ടേക്ക് പൈപ്പുമായി പോകുന്ന എംപി 09 എച്ച് എച്ച് 7532 നമ്പര്‍ ലോറിയുടെ പുറകിലെ ആറ് ടയറുകളാണ് അഴിച്ചു കൊണ്ടുപോയത്.

കഴിഞ്ഞ 18ന് ഇന്‍ഡോറില്‍ നിന്ന് പുറപ്പെട്ട ലോറി ഞായറാഴ്ച രാത്രി ഒമ്പതോടെ ദേശീയപാതയില്‍ ബക്കളം നെല്ലിയോട്ട് ക്ഷേത്രത്തിന് സമീപം നിര്‍ത്തി ഭക്ഷണം പാകം ചെയ്ത് കഴിച്ച് ഡ്രൈവര്‍ രജ്വീര്‍ സിംഗ് ലോറിക്കകത്ത് കിടന്നു. ഇയാള്‍ മാത്രമേ ലോറിയില്‍ ഉണ്ടായിരുന്നുള്ളൂ. ഈ ലോറിക്ക് പിറകിലായി ഇതേ കമ്പനിയുടെ എംപി 09 എച്ച് എച്ച് 5710 നമ്പര്‍ ലോറിയും പാര്‍ക്ക് ചെയ്തിരുന്നു. ഈ ലോറി കൊച്ചിയിലേക്കാണ് പോകുന്നത്. പുലര്‍ച്ചെ മൂന്നിന് പുറകില്‍ പാര്‍ക്ക് ചെയ്ത ലോറിയുടെ ഡ്രൈവര്‍ പുറപ്പെടാനായി വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് മുന്നില്‍ പാര്‍ക്ക് ചെയ്ത ലോറിയുടെ ടയര്‍ അഴിച്ചു കൊണ്ടുപോയതായി കണ്ടത്.

ഉടന്‍ രജ്‌വീര്‍ സിംഗിനെ വിളിച്ചുണര്‍ത്തുകയായിരുന്നു. ജാക്കിയുപയോഗിച്ച് പൊക്കിയ ലോറി നെല്ലിയോട് ക്ഷേത്ര നിര്‍മാണത്തിനായി കൊണ്ടുവന്ന കരിങ്കല്‍ ശിലകളില്‍ ഉറപ്പിച്ചു നിര്‍ത്തിയാണ് ടയര്‍ അഴിച്ചു കൊണ്ടുപോയത്. ഒരു ടയറിനും അനുബന്ധ സാധനങ്ങള്‍ക്കുമായി 25,000 രൂപ വില വരും. ആകെ ഒന്നര ലക്ഷം രൂപയാണ് ടയര്‍ മോഷണത്തിലൂടെ നഷ്ടമായത്. രാത്രി 11നും രണ്ടിനും ഇടയില്‍ വാഹനത്തിലെത്തിയ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് കരുതുന്നു.

10.30 വരെ ഈ പരിസരത്ത് ആളുകള്‍ ഉണ്ടായിരുന്നു.തളിപ്പറമ്പ് സിഐ എന്‍ കെ സത്യനാഥന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്നുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kannur, kasaragod, Kerala, News, Robbery, Missing, National, Tires stolen from lorry 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?