സൗദിയില്‍ മലയാളി ഉറക്കത്തിനിടെ മരിച്ചു

റിയാദ്: (www.kvartha.com 19.12.2019) സൗദിയില്‍ മലയാളി ഉറക്കത്തിനിടെ മരിച്ചു. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം ആമണ്ടൂര്‍ സ്വദേശി തൈപ്പറമ്പില്‍ ഹൗസില്‍ ഹുസൈന്‍(53) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ റിയാദ് അഖീഖിലെ താമസസ്ഥലത്താണ് മരിച്ചത്. രാവിലെ ഏഴ് മണി കഴിഞ്ഞിട്ടും ഉറക്കത്തില്‍ നിന്നെഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വന്ന് നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്.

റിയാദില്‍ 15 വര്‍ഷമായി ഒരു റസ്റ്റോറന്റിലെ ജീവനക്കാരനാണ് ഇദ്ദേഹം. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

ഭാര്യ: വാഹിദ. മക്കള്‍: അജ്മല്‍, റുഖ്‌സാന, റസ്മിയ. സഹോദരങ്ങള്‍: ശംസുദ്ദീന്‍, അയൂബ്(ദമ്മാം), അഷ്‌റഫ്.

Riyadh, News, Gulf, World, Death, Hospital, Malayali dies in Saudi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, World, Death, Hospital, Malayali dies in Saudi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?