ഘോഷയാത്രക്കിടെ സിഐയുടെ ഇഡിയറ്റ്‌സ് പദപ്രയോഗമെന്ന്; മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി; വാഹനങ്ങള്‍ തടഞ്ഞാല്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുക മാത്രമേ ചെയ്തുള്ളൂവെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍
വെള്ളരിക്കുണ്ട്: (https://ift.tt/34vQpX8) ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്ര നിയന്ത്രിച്ച സംഘാടകര്‍ ക്ക് നേരെ സ്ഥലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അസഭ്യവര്‍ഷം നടത്തിയതായി പരാതി.മലയോര മേഖലയിലെ പ്രസിദ്ധമായ ചീര്‍ക്കയം സുബ്രഹ്മണ്യ കോവില്‍ ആണ്ടിയൂട്ട് പൂജാ മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര സമാപന സ്ഥലത്ത് എത്തിയപ്പോഴാണ് സിഐയുടെ അസഭ്യവര്‍ഷമുണ്ടായതെന്നാണ് പരാതി.
നാട്ടക്കല്‍ വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ഘോഷയാത്ര നിയന്ത്രിച്ചത് ക്ഷേത്ര കമ്മറ്റി ഭാരവാഹികളായിരുന്നു. വെള്ളരിക്കുണ്ട് എസ്ഐ ശ്രീദാസിന്റെ നേതൃത്വത്തിലുള്ളവനിതാ പോലീസ് ഉള്‍പ്പെടെയുള്ള പോലീസുകാരും ഘോഷയാത്ര നിയന്ത്രിച്ച് വാഹന ഗതാഗതം സുഗമമാക്കാന്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഘോഷയാത്ര പുങ്ങംചാല്‍ പാലത്തിനു അടുത്തെത്തിയപ്പോള്‍ എതിരെ വന്ന വാഹനം നിയന്ത്രിക്കാന്‍ എത്തിയ സംഘാടകരെ വെള്ളരിക്കുണ്ട് സിഐ സിബി തള്ളി മാറ്റുകയും 'ഇഡിയറ്റ്‌സ്... മാറി നിക്കടാ' എന്ന് ആക്രോശിച്ചു മുന്നിലേക്ക് ചാടിവീഴുകയും എല്ലാവരെയും തൂക്കിയെടുത്തു കൊണ്ടു പോകുമെന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് മന:പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നുമാണ് പരാതി.
മുഖ്യമന്തി, ഡിജിപി, ജില്ലാ പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കാണ് ഇത് സംബന്ധിച്ചു സിഐയുടെ നടപടിക്ക് വിധേയരായവര്‍ പരാതി നല്‍കിയിരിക്കുന്നത്.രണ്ട് ദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികളില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുക്കാനെത്തിയത്. എന്നാല്‍ യാതൊരു വിധ അനിഷ്ട സംഭവങ്ങളും ഇതുമായി വെള്ളരിക്കുണ്ട് പോലീസ് പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടില്ല.
ഘോഷയാത്ര സമാപിക്കാനിരിക്കെ അവസാന നിമിഷം എത്തി സിനിമാ സ്റ്റൈലില്‍ ഡയലോഗ് അടിച്ച സിഐയുടെ നടപടിയില്‍ മലയോരത്ത് വ്യാപക പ്രഷിഷേധത്തിനിടയാക്കിയിട്ടുണ്ട്.സോഷ്യല്‍ മീഡിയയില്‍ അടക്കം വിശ്വാസികള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.
അതേസമയം ഘോഷയാത്രയുടെ പേരില്‍ വാഹനങ്ങളുടെ ബോണറ്റിലും ബോഡിയിലും ഇടിക്കുകയും വാഹന ഗതാഗതം തടസപ്പെടുത്തുകയും ചെയ്തപ്പോഴാണ് ഇടപെട്ടതെന്ന് വെള്ളരിക്കുണ്ട് സിഐ സിബി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഗതാഗതം തടഞ്ഞാല്‍ നടപടിയെടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്തത്. റാസ്‌ക്കല്‍ വിളിയോ മറ്റോ നടത്തിയിട്ടില്ലെന്നും സിഐ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: kasaragod, Kerala, news, Vellarikundu, Police, complaint, Minister, Misbehave from SI, Complaint lodged to CM and DGP < !- START disable copy paste -->

Powered by Info News For You

Comments
Post a Comment