പട്ടാപ്പകല്‍ ജ്വല്ലറിയില്‍ നിന്നും പണം തട്ടിയ യുവാവ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍; പ്രതി റിമാന്‍ഡില്‍

കണ്ണൂര്‍: (www.kvartha.com 30.12.2019) ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ യുവാവിനെ തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം പകല്‍ തലശേരി നഗരത്തിലെ ജ്വല്ലറിയില്‍ നിന്നും പണം കവര്‍ന്ന കേസിലെ പ്രതിയെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായത്. കോട്ടയംപൊയില്‍ സ്വദേശി വിബീഷാണ് (34) അറസ്റ്റിലായത്.

വാധ്യാര്‍പീടികയിലെ ശരണ്യ ജ്വല്ലറിയില്‍ നിന്നു ഒന്നരലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിലാണ് വിബീഷ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം ജ്വല്ലറി ഉടമ കടയുടെ ഷട്ടര്‍ താഴ്ത്തി പുറത്തുപോയ സമയത്തായിരുന്നു മോഷണം നടത്തിയത്.

സമീപത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴായിരുന്നു മുന്പ് നിരവധി കേസുകളിലെ പ്രതിയായ കതിരൂര്‍ കോട്ടയം പൊയില്‍ സ്വദേശി വിബീഷാണ് മോഷണം നടത്തിയതെന്നു വ്യക്തമായത്. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ തലശേരി നഗരത്തില്‍വച്ചുതന്നെ മണിക്കൂറുകള്‍ക്കകം പ്രതിയെ സിഐ സനല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്യുകയായിരുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kannur, Robbery, theft, Court, Judge, Police, Case, Accused, CCTV, Youth arrested within hours for Jwellery Robbery 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?