കനത്ത മഴയില്‍ ദുബൈ വിമാനത്താവളത്തില്‍ വെള്ളം കയറി; സര്‍വീസുകള്‍ താളംതെറ്റി; യാത്രക്കാര്‍ കാത്തിരുന്നത് മണിക്കൂറുകള്‍

ദുബൈ: (www.kvartha.com 12.12.2019) കനത്ത മഴയില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളം കയറി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും സര്‍വീസുകളും താളംതെറ്റി. ദുബൈയില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളുടെയും ദുബൈയിലേക്ക് വരുന്നതുമായ സര്‍വീസുകളുടെ സമയം അധികൃതര്‍ പുനക്രമീകരിച്ചു. കനത്തമഴ ഉണ്ടാവുമെന്ന് നേരത്തെ തന്നെ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ കനത്ത മഴയാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പെയ്തത്.

വിമാനത്താവളത്തില്‍ വെള്ളം കയറിയതിയതായും ഇത് പ്രവര്‍ത്തനത്തെ ബാധിച്ചതായും ദുബൈ എയര്‍പോര്‍ട്ട് വക്താവ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. യാത്രക്കാര്‍ അതത് വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുകളിലോ അല്ലെങ്കില്‍ എയര്‍പോര്‍ട്ട് വെബ്‌സൈറ്റിലോ വിമാനങ്ങളുടെ തല്‍സ്ഥിതി പരിശോധിക്കണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ശരിയായ ആറിയിപ്പ് ലഭിച്ചില്ല എന്ന ആക്ഷേപം ഉയര്‍ന്നു.

യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും പരമാവധി ബുദ്ധിമുട്ടുകള്‍ കുറച്ച് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. സര്‍വീസുകള്‍ താളംതെറ്റിയതോടെ യാത്രക്കാര്‍ മണിക്കൂറുകളാണ് കാത്തിരുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Dubai, UAE, World, Rain, Airport, Air Plane, Office, Dubai Airport Floods Due To Heavy Rain In The UAE This Morning


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?