സര്‍വകലാശാല സെനറ്റ് മീറ്റിംഗ് നടത്തത്തില്‍ പ്രതിഷേധിച്ച് കെ പി സി ടി എ
കണ്ണൂര്‍ : (www.kvartha.com 06.12.2019) കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് നിലവില്‍ വന്നിട്ട് ആറുമാസം കഴിഞ്ഞിട്ടും ഇന്നേവരെ ഔദ്യോഗിക സെനറ്റ് മീറ്റിങ് നടത്താത്തതില്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേര്‍സ് അസോസിയേഷന്‍ പ്രതിഷേധിച്ചു.
സര്‍വകലാശാല സെനറ്റില്‍ അധ്യാപകരുടെ പ്രാതിനിധ്യം നോക്കുകയാണെങ്കില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ളത് കെ പി സി ടി എക്ക് ആണ്. സെനറ്റ് മീറ്റിങ്ങുകള്‍ നടത്തുന്നതിന് വേണ്ടുന്ന നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെ അനൗപചാരികമായ പരിചയപ്പെടല്‍ മാത്രമാണ് ഈ കാലയളവില്‍ നടത്തുകയുണ്ടായത്.
സര്‍വകലാശാല ചട്ടപ്രകാരം യോഗത്തിന്റെ തീയതി തീരുമാനിച്ചതിനു ശേഷം സെനറ്റ് അംഗങ്ങള്‍ക്ക് ചോദ്യങ്ങള്‍ മുന്‍കൂട്ടി എഴുതി നല്‍കുവാന്‍ അവസരം ലഭിക്കുകയും യോഗത്തില്‍ പ്രസ്തുത ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ രേഖാമൂലം നല്‍കേണ്ടതുമാണ്. സെനറ്റ് തെരഞ്ഞെടുപ്പ് നടത്തുവാന്‍ സര്‍വകലാശാല കാണിച്ച താല്പര്യം പോലും ഇപ്പോള്‍ യോഗങ്ങള്‍ വിളിക്കുന്നതില്‍ കാണിക്കുന്നില്ല എന്നത് ആശങ്കാജനകം തന്നെയാണ് എന്ന് കെപിസിടിഎ മേഖല കമ്മറ്റി വിലയിരുത്തി.
വൈസ് ചാന്‍സിലറും, സിന്‍ഡിക്കേറ്റും സര്‍വകലാശാലയില്‍ നടത്തികൊണ്ടിരിക്കുന്ന പല വിഷയങ്ങളിലും മറുപടി നല്‍കേണ്ടി വരും എന്നതിനാലാണ് യോഗം വിളിക്കാതിരിക്കുന്നത്. തല്‍സ്ഥിതി തുടരുകയാണെങ്കില്‍ സമാന മനസ്‌കരായ സെനറ്റില്‍ പ്രാതിനിധ്യം ഉള്ള എല്ലാ സംഘടനകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
ഡോ. മോഹനന്‍ വി ടി വി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെനറ്റ് അംഗങ്ങളായ ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, ഡോ. ആര്‍ കെ ബിജു, പ്രൊഫ ലത ഇ എസ്, ഡോ. സ്വരൂപ ആര്‍, വിജയകുമാര്‍ വി എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: KPCTA protests during university Senate meeting,Kannur, News, Protesters, Teachers, Education, Kerala.

Powered by Info News For You

Comments
Post a Comment