കേരളാ ബാങ്ക്: സഹകരണ ബാങ്കുകളിലെ ലോക്കറുകളില്‍ പൂഴ്ത്തിയ കള്ളപ്പണം പ്രശ്‌നമാകും; നിക്ഷേപങ്ങളുടെ യഥാര്‍ത്ഥ കണക്ക് ജില്ലാ ബാങ്കിന് സമര്‍പ്പിക്കേണ്ടി വരും

കണ്ണൂര്‍: (www.kvartha.com 04.12.2019) കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികള്‍ ത്വരിതഗതിയില്‍ നിങ്ങവെ മൂലധനത്തിന്റെയും നിക്ഷേപങ്ങളുടെയും യഥാര്‍ത്ഥ കണക്ക് അപ്പര്‍ പ്രൈമറി ബാങ്കുകള്‍ ജില്ലാ ബാങ്കിന് സമര്‍പ്പിക്കേണ്ടി വരും. ടു ടയര്‍ സിസ്റ്റത്തിലൂടെയാണ് കേരള ബാങ്ക് മുന്‍പോട്ട് പോകാനൊരുങ്ങുന്നത്. 1,70000 കോടിയുടെ കരുതല്‍ ധനം സഹകരണ ബാങ്കുകളിലുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു മുഴുവന്‍ കേരളാ ബാങ്കിലേക്ക് മാറ്റും.

ഇതു കൂടാതെ അപ്പര്‍ പ്രൈമറി സഹകരണസംഘങ്ങളുടെ ആസ്തി അല്ലെങ്കില്‍ ബാധ്യത റിപ്പോര്‍ട്ടുകളും കൈമാറേണ്ടതുണ്ട്. നോട്ടു നിരോധനത്തിനു ശേഷം സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിന് കെവൈസി നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കില്‍ ലോക്കര്‍ സൗകര്യമുപയോഗിച്ച് പണം പൂഴ്ത്തിയിട്ടുണ്ടെന്നാണ് സൂചന. കണക്കില്‍പ്പെടാത്ത സ്വര്‍ണവും ഈ രീതിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഇടപാടുകാര്‍ എന്താണ് ലോക്കറുകളില്‍ സൂക്ഷിച്ചിട്ടുള്ളതെന്ന് തങ്ങള്‍ക്കറിയില്ലെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്. ബാങ്കിങ് നിയമപ്രകാരം ഇതു തുറന്നു നോക്കാനുള്ള വകുപ്പും ബാങ്കുകള്‍ക്കില്ല. എന്നാല്‍ പരാതി ഉയരുകയാണെങ്കില്‍ ഈ ലോക്കറുകള്‍ കേന്ദ്ര എന്ന ഫോഴ്‌സ്‌മെന്റിന് പരിശോധിക്കാമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bank, Banking, Business, co, Finance, Kannur, Kerala, News, Kerala Bank Foundation: co operative banks should show their capital investment


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?