റോഡ് മുറിച്ചുകടക്കുന്നതിനിടെ ടാങ്കര്‍ ലോറിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
കാസര്‍കോട് (www.evisionnews.co): റോഡ് മുറിച്ചുകടക്കുന്നതിനിടെ ടാങ്കര്‍ ലോറിയിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. ആവിയില്‍ പൊടിക്കളം ക്ഷേത്രത്തിന് സമീപത്തെ യൂസുഫിന്റെ മകന്‍ സൈനുദ്ദീ(35)നാണ് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 9.30മണിയോടെയാണ് അപകടം. ബസ് സ്റ്റാന്റിന് സമീപത്തെ സീബ്രാലൈന്‍ മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ഗ്യാസ് ടാങ്കര്‍ ഇടിക്കുകയായിരുന്നു. കെ.എസ്.ടി.പി റോഡ് ഉദ്ഘാടനം ചെയ്തതോടെ ടാങ്കര്‍ ലോറികളും മറ്റു ഭാരം കയറ്റിപോകുന്ന മുഴുവന്‍ വാഹനങ്ങളും ദേശീയപാത വിട്ട് ഇതുവഴിയാണ് കടന്നുപോകുന്നത്. ഇതുമൂലം നിരവധി അപകടങ്ങള്‍ ഈ പാതയില്‍ പതിവാണെന്നാണ് നാട്ടുകാര് പറയുന്നത്.
Powered by Info News For You

Comments
Post a Comment