ഔദ്യോഗിക യോഗത്തിന് വിളിച്ചുവരുത്തി ബലാത്സംഗം: ബി.ജെ.പി എം.എല്‍.എക്കെതിരെ പരാതിയുമായി ഡോക്ടര്‍


ദേശീയം (www.evisionnews.co): അരുണാചലിലെ ബി.ജെ.പി നേതാവിനെതിരെ ബലാത്സംഗ പരാതിയുമായി യുവതി. എം.എല്‍.എ ഗ്രൂക്ക് പൊഡുങ്ങിനെതിരെയാണ് അരുണാചല്‍ സ്വദേശിയായ ഡോക്ടര്‍ പരാതി നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 12ന് ഔദ്യോഗിക യോഗത്തിനെന്ന പേരില്‍ മെഡിക്കല്‍ ഓഫീസറായ തന്നെ എം.എല്‍.എ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.

പോലീസ് എഫ്ഐആറില്‍ കൃത്രിമംകാട്ടി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും യുവതി ആരോപിക്കുന്നു. സംഭവം നടന്ന് രണ്ട് മാസമായിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ ഉള്‍പ്പെടെ കണ്ട് പരാതി നല്‍കാനാണ് യുവതി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്.

സംഭവം നടന്ന അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് എടുത്തെങ്കിലും എഫ്ഐആറില്‍ എംഎല്‍എയ്ക്ക് എതിരെ കുറ്റംചുമത്തിയിരിക്കുന്നത് പെട്ടെന്ന് ജാമ്യം കിട്ടുന്ന വകുപ്പുകളിലാണ്. തന്റെ മൊഴി കൃത്യമായി പോലീസ് രേഖപ്പെടുത്തിയില്ല. എംഎല്‍എയ്ക്ക് എതിരെ പരാതി നല്‍കിയാല്‍ അതിന്റെ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് പോലീസ് തന്നെ ഉപദേശിക്കുകയായിരുന്നു എന്നും യുവതി പറയുന്നു.

കേസില്‍ ജാമ്യം കിട്ടിയ എം.എല്‍.എ തന്നെയും കുടുംബത്തെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. അരുണാചല്‍ സര്‍ക്കാരില്‍ നിന്നും പോലീസില്‍ നിന്നും നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് ഡല്‍ഹിയില്‍ എത്തിയതെന്നും രണ്ടു മാസമായി വലിയ മാനസിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും യുവതി പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?