മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റിട്ടു; സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ മലയാളി ഡോക്ടറോട് വിശദീകരണം ചോദിച്ച് ഖത്തറിലെ ആശുപത്രി അധികൃതര്‍, ഒടുവില്‍ മാപ്പ് അപേക്ഷയും രാജിയും
ദോഹ: (www.kvartha.com 22.12.2019) പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ ഖത്തറില്‍ രാജിവച്ചു. ഖത്തറിലെ സ്വകാര്യാശുപത്രി ദോഹ നസീം അല്‍ റബീഹിലെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ അജിത്കുമാറാണ് രാജിവച്ചത്. മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റിട്ടത് വിവാദമായി.
സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍ മാപ്പ് അപേക്ഷിച്ചെങ്കിലും ഇദ്ദേഹത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം സമര്‍ദം ശക്തമായതോടെ ഡോക്ടര്‍ സ്വയം രാജിവയ്ക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡോ.അജിത്കുമാര്‍ ദോഹയിലെ നസിം അല്‍ റബീഹ് ക്ലിനിക്കില്‍ ഓര്‍ത്തോ വിഭാഗത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുകയായിരുന്നു. ഡോ.അജിത് എസ് മാളിയാടന്‍ എന്ന പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് പൗരത്വ നിയമത്തിനെതിരേയും എന്‍ആര്‍സിക്കെതിരേയും ഇന്ത്യ മുഴുവന്‍ നടക്കുന്ന പ്രതിഷേധ സമരങ്ങളെ പരിഹസിച്ചുകൊണ്ട് പോസ്റ്റിട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Doha, News, Gulf, World, Doctor, post, Facebook, hospital, malayali doctors expelled from qatar

Powered by Info News For You

Comments
Post a Comment