സ്‌കൂട്ടര്‍ യാത്രക്കാരനെ ഭീഷണിപ്പെടുത്തി പതിനേഴ് ലക്ഷം തട്ടിയെടുത്ത സംഭവം; പ്രതികളില്‍ ഒരാളുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്ത് വിട്ടു; അന്വേഷണം ഊര്‍ജിതം
ചൊക്ലി: (www.kvartha.com 07.12.2019) പെരിങ്ങത്തൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പ്രതികള്‍ സഞ്ചരിച്ച പ്രദേശങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. തട്ടിയെടുത്ത സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന പ്രതികളില്‍ ഒരാളുടെ സിസിടിവി ദ്യശ്യം പൊലീസ് പുറത്ത് വിട്ടു. പ്രതികള്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
പെരിങ്ങത്തൂര്‍ കരിയാട് റോഡില്‍ മറിച്ചടി മുക്കില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ സ്വിഫ്റ്റ് കാറില്‍ വന്ന ആറംഗ സംഘം ഭീഷണിപെടുത്തിയാണ് 17 ലക്ഷം രൂപ തട്ടിയെടുത്തത്. ചെറുവാഞ്ചേരി ചീരാറ്റ കുറ്റി പെരിയയില്‍ അബ്ദുല്‍ നാസറിനെയാണ് ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി സ്‌കൂട്ടറുമായി കടന്നു കളഞ്ഞത്. സംഭവത്തെ കുറിച്ച് ചൊക്ലി സബ് ഇന്‍സ്‌പെക്ടര്‍ സുബാഷ് ബാബുവിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. ദ്യശ്യത്തിലുള്ളവരെ അറിയാമെങ്കില്‍ ചൊക്ലി സി.ഐ 9497947252, എസ്.ഐ 9497980845 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ചൊക്ലി പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Kannur, Police, Case, Crime, Car, bike, CCTV, Gang kidnapped 17 lakhs from youth; Police strengthened investigates

Powered by Info News For You

Comments
Post a Comment