ടിവിയിലെ കുറ്റാന്വേഷണ പരിപാടി പ്രേരണയായി; സ്വത്ത് കൈക്കലാക്കാന്‍ എഴുപതുകാരിയായ ബന്ധുവിനെ തലക്കടിച്ച് കൊന്നു; ദമ്പതികള്‍ പിടിയില്‍
മുംബൈ: (www.kvartha.com 12.12.2019) സ്വത്ത് കൈക്കലാക്കാന്‍ ദമ്പതികള്‍ എഴുപതുകാരിയായ ബന്ധുവിനെ തലക്കടിച്ച് കൊന്നു. പ്രേരണയായത് ടിവിയിലെ കുറ്റാന്വേഷണ പരിപാടിയും. ബന്ധുവും അയല്‍വാസിയുമായി എഴുപതുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒടുവില്‍ ദമ്പതികള്‍ പൊലീസ് പിടിയില്‍. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി താലൂക്കിലാണ് സംഭവം നടന്നത്. സോനാഥ് വാക്‌ഡെ, ഭാര്യ നീലം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അയല്‍വാസിയായ സോനുഭായി കൃഷ്ണ ചൗധരിയെയാണ് ദമ്പതികള്‍ കൊലപ്പെടുത്തിയത്. നവംബര്‍ 22നാണ് ഇവരുടെ മൃതദേഹം വടുനാവ്ഘര്‍ തടാകത്തില്‍ കണ്ടെത്തിയത്. തലയ്ക്കടിയേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും കണ്ടെത്തി. നവംബര്‍ 21ന് അമ്മയെ കാണ്മാനില്ലെന്ന് കാണിച്ച് ചൗധരിയുടെ മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പൊലീസിന് കൊലയെ കുറിച്ചുള്ള വിവരം ലഭിച്ചത്.
ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. കടം വീട്ടുന്നതിന് പണം ആവശ്യമായി വന്നതോടെയാണ് ബന്ധുവായ സ്ത്രീയെ കൊന്ന് സ്വത്ത് കൈക്കലാക്കാന്‍ ഇരുവരും തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Murder, Mumbai, Killed, Couples, Police, Case, Arrested, Seventy-year-old relative beheaded and killed The couple was arrested

Powered by Info News For You

Comments
Post a Comment