'രാജ്യം ഒരിക്കല്‍ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടതാണ്; വിഭജിക്കപ്പെട്ട ജനാധിപത്യം വേണ്ടാത്തവര്‍ ഉത്തരകൊറിയയിലേക്ക് പോകൂ': മേഘാലയ ഗവര്‍ണറുടെ പ്രസ്ഥാവന വിവാദത്തിലേക്ക്

ഷില്ലോങ്: (www.kvartha.com 14.12.2019) രാജ്യം ഒരിക്കല്‍ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടതാണെന്നും വിഭജിക്കപ്പെട്ട ജനാധിപത്യം വേണ്ടാത്തവര്‍ ഉത്തരകൊറിയയിലേക്ക് പോകണമെന്നും മേഘാലയ ഗവര്‍ണര്‍ തദാഗത റോയ്. പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യമൊട്ടാകെ പ്രതിഷേധം ആളിപ്പടരുമ്പോഴാണ് ഗവര്‍ണര്‍ വിവാദ പ്രസ്താവന ട്വിറ്ററിലൂടെ പുറത്തു വിട്ടത്. കഴിഞ്ഞ ദിവസം ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് മുന്നിലും പ്രതിഷേധക്കാര്‍ എത്തിയിരുന്നു. ലാത്തിച്ചാര്‍ജ് നടത്തിയും കണ്ണീര്‍ വാതകം പ്രയോഗിച്ചുമാണ് പ്രതിഷേധക്കാരെ തുരത്തിയത്.

നിലവിലെ വിവാദ സാഹചര്യത്തില്‍ രണ്ട് കാര്യങ്ങള്‍ ഒരിക്കലും കാണാതിരിക്കരുത്. ഒന്ന് രാജ്യം ഒരിക്കല്‍ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടതാണ്. രണ്ടാമത്തേത് ജനാധിപത്യത്തില്‍ അനിവാര്യമാണ് വിഭജനം. നിങ്ങള്‍ക്ക് അത് വേണ്ടെങ്കില്‍ ഉത്തരകൊറിയയിലേക്ക് പോകുക എന്നതായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Governor, attack, Lathi Charge, Twitter, Police, Controversy, Controversial Statements, Two things should never be lost sight of in the present atmosphere of controversy; New controversial statement from Meghalaya Governor


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?