പൗരത്വ ഭേദഗതി ബില്‍ കത്തുന്നു; മണിപ്പൂര്‍ ഗവര്‍ണരെ കേരളത്തില്‍ തടഞ്ഞു

കൊച്ചി: (https://ift.tt/2EnMJMc) പൗരത്വ ഭേദഗതി ബില്ലില്‍ പ്രതികരിച്ച് കേരളത്തിലെത്തിയ മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയ്ക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ലക്ഷദ്വീപിലേക്കുള്ള യാത്രയുടെ ഭാഗമായി കൊച്ചിയില്‍ വിമാനമിറങ്ങിയ നജ്മയുടെ വാഹനം രാവിലെ ഏഴരയോടെ ആലുവയില്‍ വെച്ച് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയും കരിങ്കൊടി കാട്ടുകയുമായിരുന്നു.

News, Kerala, Kochi, Governor, Manipur, Youth Congress, Protesters, Protest, DYFI, Politics, Railway Station, Citizenship Amendment Bill

ആലുവ പാലസില്‍ നിന്നും പുറത്തേക്ക് പോകുമ്പോഴായിരുന്നു ഗവര്‍ണറുടെ വാഹന വ്യൂഹത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. പത്തു മിനിറ്റ് നേരം വാഹനം തടഞ്ഞിടുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്ത് മാറ്റിയാണ് ഗവര്‍ണര്‍ക്ക് വഴിയൊരുക്കിയത്. പുലര്‍ച്ചെ കോണ്‍ഗ്രസ് നേതാവ് പിബി സുനീറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

മണിപ്പൂര്‍ സര്‍ക്കാരും ജനങ്ങളും ഒരുപോലെ സ്വീകരിച്ച കാര്യമാണ് പൗരത്വ ബില്ലെന്നും അവിടെ കാര്യമായ പ്രശ്നമില്ലെന്നുമാണ് നജ്മ ഹെപ്തുള്ള പറയുന്നത്.

പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിലും പ്രതിഷേധസൂചകമായി ട്രെയിന്‍ തടയല്‍ സമരം നടന്നു.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kochi, Governor, Manipur, Youth Congress, Protesters, Protest, DYFI, Politics, Railway Station, Citizenship Amendment Bill


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?