ആര്‍എസ്എസ് പഥസഞ്ചലനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് അയവില്ല: സിപിഎം നേതാവിന്റെ ബൈക്ക് നശിപ്പിച്ചു

നീലേശ്വരം: (www.kasargodvartha.com 30.12.2019) ആര്‍എസ്എസ് പഥസഞ്ചലനത്തെ തുടര്‍ന്ന് നീലേശ്വരത്തുണ്ടായ സംഘര്‍ഷത്തിന് അയവില്ല. സിപിഎംബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് നശിപ്പിച്ചു. സിപിഎം തൈക്കടപ്പുറം നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയും കടിഞ്ഞിമൂല അഗ്രികള്‍ച്ചറല്‍ സൊസൈറ്റി ജീവനക്കാരനുമായ തൈക്കടപ്പുറം പാലിച്ചോനിലെ സുനില്‍ അമ്പാടിയുടെ ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി തൈക്കടപ്പുറം അഴിത്തല ആലിങ്കല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ നടന്ന ഗാനമേളക്കെത്തിയപ്പോഴാണ് സുനിലിന്റെ സ്‌കൂട്ടറിന്റെ സീറ്റുകള്‍ കുത്തികീറുകയും മറ്റ് ഭാഗങ്ങളില്‍ കേടുപാട് വരുത്തുകയും രണ്ട് ടയറുകളും കുത്തികീറി കാറ്റ് അഴിച്ചു വിട്ട നിലയിലായിരുന്നു. ബൈക്കിന്റെ കണ്ണാടികളും തകര്‍ത്തിരുന്നു. പരിപാടി കഴിഞ്ഞ് തിരിച്ചെത്തിയതോടെയാണ് ബൈക്ക് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

നീലേശ്വരത്ത് ആര്‍എസ്എസിന്റെ പഥസഞ്ചലനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടവരുത്തിയിരുന്നു. സംഭവത്തില്‍ സിപിഎം നീലേശ്വരം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി പി.പി മുഹമ്മദ് റാഫിയുടെ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->   
Keywords: News, Kerala, kasaragod, Neeleswaram, Bike, CPIM, RSS, Police, case, CPM leader's bike destroyed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?