സവാള നല്‍കാത്തതില്‍ പ്രകോപിതരായ യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു

തിരുവനന്തപുരം: (https://ift.tt/2PV3AwG) സവാള നല്‍കാത്തതില്‍ പ്രകോപിതരായ യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. തിരുവനന്തപുരം കൈതമുക്കിലെ ഹോംലി മീല്‍സ് എന്ന ഹോട്ടലാണ് ഒരു സംഘം അടിച്ചുതകര്‍ത്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ക്ക് ആദ്യം സവാള അരിഞ്ഞ് നല്‍കിയിരുന്നു. രണ്ടാം തവണ ചോദിച്ചപ്പോഴും നല്‍കി. മൂന്നാം തവണയും ചോദിച്ചതോടെ സവാള തീര്‍ന്നുപോയതായി അറിയിക്കുകയായിരുന്നു. ഇതാണ് യുവാക്കളെ പ്രകോപിതരാക്കിയത്. തുടര്‍ന്ന് കടയുടെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.

അക്രമത്തില്‍ ഒരു ഹോട്ടല്‍ ജീവനക്കാരനും പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞിരുന്നു. യുവാക്കള്‍ മദ്യപിച്ചിരുന്നതായി കടയുടമ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, news, Top-Headlines, Thiruvananthapuram, Hotel, Hotel demolished by gang
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?