ഷെയ്ന്‍ നിഗവുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മ്മാതാക്കള്‍; വിഷയത്തില്‍ ഇടപെടാനൊരുങ്ങി അമ്മ; ഷെയ്നുമായി സംസാരിച്ചതിന് ശേഷം ചര്‍ച്ചയ്ക്കായി സമീപിക്കും

കൊച്ചി: (www.kvartha.com 29.12.2019) ഷെയ്ന്‍ നിഗം വിഷയത്തില്‍ അമ്മ ഇടപെടാനൊരുങ്ങുന്നതിനിടെ ഷെയിനുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. എന്നാല്‍ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ പ്രതിനിധികള്‍ ഷെയ്നുമായി സംസാരിച്ചതിന് ശേഷം ചര്‍ച്ചയ്ക്കായി നിര്‍മാതാക്കളെ സമീപിക്കും എന്ന് ഏതാണ്ട് ഉറപ്പാക്കി.

അമ്മ എക്സിക്യൂട്ടിവ് യോഗം ജനുവരി 9ന് കൊച്ചിയില്‍ ചേരും. വിഷയം സംബന്ധിച്ച് ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ച കത്തില്‍ മനോരോഗി പരാമര്‍ശത്തില്‍ ഷെയ്ന്‍ ശനിയാഴ്ച ഖേദം പ്രകടിപ്പിച്ചിരുന്നു.

നിര്‍മാതാക്കളെ മനോരോഗികളെന്ന് ഷെയ്ന്‍ പറഞ്ഞിരുന്നു. തന്റെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഷെയ്ന്‍ കത്തിലൂടെ വ്യക്തമാക്കി. രാജ്യാന്തര ചലച്ചിത്ര മേളയില്‍ വച്ചായിരുന്നു ഷെയ്നിന്റെ വിവാദ പരാമര്‍ശം.


Keywords: News, Kerala, Entertainment, Malayalam, Cinema, film, Actor, Organisations, Producers association says have no direct discussion with Shane Nigam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?