മണ്ണിടിഞ്ഞ് വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

മംഗളൂരു: (https://ift.tt/2DX1zJx) കെട്ടിട നിര്‍മ്മാണത്തിനായി കുന്നിന്‍ ചെരുവില്‍ സ്ഥലം ഒരുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. ശനിയാഴ്ച കര്‍ണാടക വിട്ടലിലെ കന്യാനയ്ക്കടുത്തുള്ള ഒഡിയൂരിലാണ് അപകടം. വിട്ടല്‍ കസബ ഗ്രാമത്തിലെ അലങ്കാര്‍ നിവാസിയായ ബാലപ്പ നായക് (56), മനില ഗ്രാമത്തിലെ മുരുവ നിവാസിയായ പ്രകാശ് (38), വിട്ടല്‍ പദ്നൂര്‍ ഗ്രാമത്തിലെ കൗപ്പ് മജാലു നിവാസിയായ രമേശ് (50) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ കുത്താര്‍ ഉള്ളാള്‍ നിവാസിയായ പ്രഭാകറിനെ ദേര്‍ലകട്ട കെ എസ് ഹെഗ്ഡെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്.

തൊഴിലാളികള്‍ ഒരു കുന്നിന്‍ചെരുവില്‍ കെട്ടിട നിര്‍മ്മാണത്തിനായി സ്ഥലം ഒരുക്കുകയായിരുന്നു. ഒരു എക്‌സ്‌കവേറ്ററും ജോലിക്ക് ഉപയോഗിച്ചിരുന്നു. ഇത് കുന്നിന്‍ഭാഗത്ത് മണ്ണ് മാന്തുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇടിഞ്ഞുവീണ മണ്ണിനടിയിലായാണ് തൊഴിലാളികള്‍ മരിച്ചത്.

നാട്ടുകാരും ഫെയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. വിട്ടല്‍ പോലീസ് അപകടസ്ഥലം പരിശോധിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Mangalore, news, Land, Killed, Death, Injured, Karnataka, National, Top-Headlines,  Bantwal: Landslide in Vittal - Three labourers killed, one injured < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?