പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയ മംഗളൂരുവിലെക്ക് യുഡിഎഫ് ജനപ്രതിനിധി സംഘം: വെടിവെപ്പില്‍ മരണപ്പെട്ടവരുടെ വീടുകളും സന്ദര്‍ശിക്കും

കാസര്‍കോട്: (www.kasargodvartha.com 22.12.2019) പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയ മംഗളൂരുവിലെക്ക് എംപിയുടെയും നേതൃത്വത്തില്‍ യുഡിഎഫ് ജനപ്രതിനിധി സംഘം സന്ദര്‍ശനം നടത്തും. വെടിവെപ്പില്‍ മരണപ്പെട്ടവരുടെ വീടുകളും സന്ദര്‍ശിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ജനകീയ സമരങ്ങള്‍ക്ക് നേരെ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളികളായ മാധ്യമ പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയില്‍ വെക്കുകയും ചെയ്ത ഭയാനകമായ അന്തരീക്ഷം നിലനില്‍ക്കുന്ന മംഗളൂരുവില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെയും കെ സുധാകരന്‍ എംപിയുടെയും നേതൃത്വത്തില്‍, തിങ്കളാഴ്ച രാവിലെ 10 മണിക്ക് സന്ദര്‍ശനം നടത്തും.

News, Kerala, kasaragod, Kanhangad, MP, UDF, House, MLA, UDF representative will visit mangalore where the violence occurs

എംസി ഖമറുദ്ദീന്‍ എംഎല്‍എ, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, പാറക്കല്‍ അബ്ദുള്ള എംഎല്‍എ, ഷംസുദ്ദീന്‍ എംഎല്‍എ എന്നിവരുള്‍പ്പെടുന്ന ആറംഗ സംഘംമാണ് മംഗളൂരു സന്ദര്‍ശിക്കുന്നത്. വെടിവെപ്പ് നടന്ന പ്രദേശങ്ങള്‍ വെടിവെപ്പില്‍ മരണപ്പെട്ടവരുടെ ഭവനങ്ങള്‍, മലയാളികള്‍ ഒറ്റപ്പെട്ട് പോയ പ്രദേശങ്ങളും സംഘം സന്ദര്‍ശിക്കും. രാവിലെ ഒന്‍പത് മണിക്ക് റോഡ് മാര്‍ഗം പ്രതിനിധി സംഘം മംഗലാപുരത്തേക്ക് യാത്ര തിരിക്കും. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മംഗളൂരു സന്ദര്‍ശനത്തിന്റെ അനിവാര്യത കണക്കിലെടുത്ത് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഞായറാഴ്ചത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഓഫീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->  
Keywords:News, Kerala, kasaragod, Kanhangad, MP, UDF, House, MLA, UDF representative will visit mangalore where the violence occurs


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?