അയോധ്യയില്‍ ഭീകരാക്രമണ സാധ്യത; ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം; സുരക്ഷ ശക്തമാക്കി

ഡല്‍ഹി: (www.kvartha.com 26.12.2019) അയോധ്യയില്‍ ഭീകരാക്രമണ സാധ്യത ഉള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം സുരക്ഷാ വിഭാഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ സുരക്ഷ ശക്തമാക്കി. അയോധ്യയില്‍ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യത ഉള്ളതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇന്ത്യന്‍ മണ്ണില്‍ ഞെട്ടിപ്പിക്കുന്ന ആക്രമണം നടത്തണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രമുയരുമെന്ന അമിത്ഷാ പ്രഖ്യാപിച്ചിരുന്നു. ഈ പ്രസ്താവനയിറങ്ങി അധികനാളാവും മുമ്പെയാണ് ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നത്. ടെലഗ്രാമിലൂടെയാണ് മസൂദ് അസ്ഹര്‍ ആക്രമണ സന്ദേശം നല്‍കിയതെന്നാണ് സൂചന.


Keywords: News, National, New Delhi, Ayodhya, BJP, Police, Terror Attack, Terrorists, Terrorism, Intel flags 'possible' terror strikes in Ayodhya


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?