വാഹനത്തിന്റെ ശബ്ദത്തെച്ചൊല്ലിയുള്ള തര്‍ക്കം; വീട്ടില്‍ കയറി യുവാവിനെയും മാതാപിതാക്കളെയും മര്‍ദിച്ചു, ബൈക്ക് കത്തിച്ചു
കാട്ടാക്കട: (www.kvartha.com 14.12.2019) ബൈക്കിന്റെ ശബ്ദത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അക്രമികള്‍ വീട്ടില്‍ കയറി യുവാവിനെയും മാതാപിതാക്കളെയും മര്‍ദിച്ച ശേഷം ബൈക്ക് കത്തിച്ചു. തിരുവനന്തപുരം കാട്ടാക്കടയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഉണ്ടുവെട്ടി പാലോട്ടുകോണം കുന്നുംപുറം വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന കട്ടയ്‌ക്കോട് സ്വദേശി ശശികുമാറിന്റെ മകന്‍ മനുവിന്റെ ബൈക്കാണ് അക്രമികള്‍ കത്തിച്ചത്.
ആഴ്ചകള്‍ക്ക് മുമ്പ് മനുവിന്റെ ബൈക്കിന്റൈ ശബ്ദം അലോസരപ്പെടുത്തുന്നുവെന്ന് പരാതിയെത്തുടര്‍ന്ന് രണ്ട് അയല്‍വാസിയുമായി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രി നാലംഗ സംഘം വീട്ടിലെത്തി മനുവിനെ ആക്രമിച്ചത്. ഇത് തടയാന്‍ ശ്രമിച്ച മനുവിന്റെ മാതാപിതാക്കള്‍ക്ക് നേരെയും ആക്രമണമുണ്ടായി. വീടിന്റെ മുറ്റത്ത് നിര്‍ത്തിയിരുന്ന ബൈക്ക് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Crime, Fire, attack, Youth, Complaint, bike, Two wheeler burned dispute over sound of bike in thiruvananthapuram

Powered by Info News For You

Comments
Post a Comment