വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്നു
ഉപ്പള:(www.kasargodvartha.com 12.12.2019) വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്നു. നയാബസാര്‍ അമ്പാറിലാണ് സംഭവം. അമ്പാറിലെ മൂസയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മൂന്ന് പവന്‍ സ്വര്‍ണാഭരണവും 18,000 രൂപയും നഷ്ടപ്പെട്ടു.
മൂസയ്ക്ക് അസുഖമായതിനാല്‍ വീട്ടുകാര്‍ ഡിസംബര്‍ ആറിന് വീടുപൂട്ടി തൊക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു. ചൊവ്വാഴ്ച തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്.
വീട്ടിലെ ഒമ്പത് അലമാരകള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ച രണ്ട് പവന്റെ കമ്മലും ഒരു പവന്‍ മാലയും പണവുമാണ് നഷ്ടപ്പെട്ടത്. വീട്ടുപറമ്പിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് അലമാരകള്‍ തകര്‍ത്തതെന്ന് കരുതുന്നു. കത്തി വീട്ടിനകത്ത് കണ്ടെത്തിയിട്ടുണ്ട്.
വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടില്‍ നിന്ന് മണം പിടിച്ച പോലീസ് നായ 50 മീറ്റര്‍ വരെ ഓടി. മൂസയുടെ മരുമകന്‍ ഹനീഫ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Uppala, kasaragod, News, house-robbery, gold, cash, hospital, Police, case,House robbery: Gold and cash stolen

Powered by Info News For You
Comments
Post a Comment