ഭര്‍തൃവീട്ടില്‍ പീഡനം; സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും രണ്ടു വയസുള്ള പെണ്‍കുട്ടിയെയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി
കൊല്ലം: (www.kvartha.com 08.12.2019) സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ പരാതി. സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ രണ്ടു വയസുള്ള പെണ്‍കുട്ടിയെയും തന്നെയും വീട്ടില്‍നിന്ന് ഇറക്കി വിട്ടതായും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊല്ലം പുനലൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച് പരാതി ലഭിച്ചിരിക്കുന്നത്. വിദേശത്തുള്ള ഭര്‍ത്താവ് തന്നോട് വീട് വിട്ടുപോകാന്‍ ആവശ്യപ്പെട്ടതായും യുവതി ആരോപിക്കുന്നു. യുവതിയും കുഞ്ഞും പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )Keywords: News, Kerala, Dowry, Husband, Wife, House, Mother, Daughter, Police, Case, Dowry; Lady complained against husband and relatives
Powered by Info News For You

Comments
Post a Comment