അസഹിഷ്ണുതയുള്ള എല്ലാ ഭരണകൂടങ്ങളുടെയും ആദ്യ ലക്ഷ്യങ്ങളിലൊന്ന് മാധ്യമങ്ങള്‍; യഥാര്‍ഥ വാര്‍ത്തകള്‍ പുറത്തുവരാതിരിക്കാനാണ് ഈ അടിച്ചമര്‍ത്തലുകളെന്ന് സീതാറാം യെച്ചൂരി
ഡല്‍ഹി: (www.kvartha.com 22.12.2019) അസഹിഷ്ണുതയുള്ള എല്ലാ ഭരണകൂടങ്ങളുടെയും ആദ്യ ലക്ഷ്യങ്ങളിലൊന്ന് മാധ്യമങ്ങളാണെന്നും യഥാര്‍ഥ വാര്‍ത്തകള്‍ പുറത്തുവരാതിരിക്കാനാണ് ഈ അടിച്ചമര്‍ത്തലുകളെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് യഥാര്‍ത്ഥ വാര്‍ത്തകളെ ഭയമാണ്. അതിനാല്‍ തന്നെ അവര്‍ എതിര്‍ക്കുന്നവരെ ഇല്ലായ്മ ചെയ്യുകയാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയനും ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റും ജന്തര്‍മന്തറില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി. കേരള ഹൗസില്‍ നിന്നാരംഭിച്ച മാര്‍ച്ച് പൊലീസ് തടഞ്ഞു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി അതി ശക്തമായ പ്രക്ഷോഭങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Central Government, CPM, Sitharam Yechoori, Media, Controversy, Trending, Central Government trying to suppress Media; CPM General secretary sitaram Yechury
Powered by Info News For You

Comments
Post a Comment