പ്രീമിയര്‍ ലീഗില്‍ വ്യാഴാഴ്ച വമ്പന്മാരുടെ പോരാട്ടം; ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും ഏറ്റുമുട്ടുമ്പോള്‍ കളിക്കളത്തില്‍ തീ പാറും; മറ്റു മത്സരങ്ങള്‍ ഇവ
ലണ്ടന്‍: (www.kvartha.com 26.12.2019) പ്രീമിയര്‍ ലീഗില്‍ വ്യാഴാഴ്ച വമ്പന്മാര്‍ ഏറ്റമുട്ടും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ലിവര്‍പൂളും രണ്ടാം സ്ഥാനക്കാരായ ലെയ്സ്റ്റര്‍ സിറ്റിയും കൊമ്പുകോര്‍ക്കുമ്പോള്‍ കളത്തില്‍ തീ പാറുമെന്നുറപ്പ്. ഇന്ത്യന്‍ സമയം രാത്രി 1.30നാണ് മത്സരം.
ലീഗില്‍ തോല്‍വിയറിയാതെയാണ് ലിവര്‍പൂള്‍ മുന്നേറുന്നത്. 10 പോയിന്റ് ലീഡോടെയാണ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ളത്. വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ ലെയ്സ്റ്റര്‍ സിറ്റി ലിവര്‍പൂളിനെ പിടിച്ചുകെട്ടുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.
മറ്റു മത്സരങ്ങളില്‍ നാലാം സ്ഥാനക്കാരായ ചെല്‍സി സതാംപ്ടണിനെയും എട്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂകാസിലിനെയും നേരിടും. ആഴ്‌സനല്‍-ബേണ്‍മൗത്ത്, എവര്‍ട്ടണ്‍-ബേണ്‍ലി മത്സരവും വ്യാഴാഴ്ച നടക്കും. കൂടാതെ ടോട്ടനം ബ്രൈറ്റനെയും ആസ്റ്റണ്‍ വില്ല നോര്‍വിച്ച് സിറ്റിയെയും നേരിടും.
Keywords: News, London, World, Sports, Football, Will Leicester be the first team to beat Liverpool in the Premier League?

Powered by Info News For You
Comments
Post a Comment