ഒളിമ്പിക്‌സ് യോഗ്യതാ പോരാട്ടം; സെലക്ഷന്‍ ട്രയല്‍സില്‍ നിഖാത് സരിനെ കീഴടക്കി ലോക ചാമ്പ്യന്‍ മേരി കോം
ന്യൂഡെല്‍ഹി: (https://ift.tt/2tftwde) രാജ്യം ഉറ്റുനോക്കിയ ഒളിമ്പിക്‌സ് യോഗ്യതാ പോരാട്ടത്തില്‍ നിഖാത് സരിന്റെ വെല്ലുവിളിക്ക് ഇടിക്കൂട്ടില്‍ മേരി കോമിന്റെ മറുപടി. സെലക്ഷന്‍ ട്രയല്‍സില്‍ നിഖാത് സരിനെ കീഴടക്കി മേരി കോം ഒളിമ്ബിക്‌സ് ബോക്‌സിംഗ് യോഗ്യതാ പോരാട്ടത്തിന് അര്‍ഹത നേടി.
51 കിലോ ഗ്രാം വിഭാഗം സെലക്ഷന്‍ ട്രയല്‍സിന്റെ ഫൈനലില്‍ 9-1നാണ് ആറ് തവണ ലോക ചാമ്പ്യനായിട്ടുള്ള മേരി മുന്‍ ജൂനിയര്‍ ചാമ്പ്യന്‍ സരിനെ കീഴടക്കിയത്. അടുത്ത വര്‍ഷം ഫെബ്രുവരി 3 മുതല്‍ 14വരെ ചൈനയിലെ വുഹാനില്‍ നടക്കുന്ന ഏഷ്യ ഓഷ്യാനിയ ഒളിമ്പിക്‌സ് യോഗ്യതാ പോരാട്ടത്തില്‍ മേരി മത്സരിക്കാനിറങ്ങും.
ന്യൂഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തനിക്ക് വെല്ലുവിളി ഉയര്‍ത്തിയ സരിനെതിരെ പരിചയ സമ്പത്തിന്റെ ആനുകൂല്യത്തില്‍ മികച്ച ഏതാനും പഞ്ചുകളിലൂടെയാണ് മേരി വിജയം സ്വന്തമാക്കിയത്. എന്നാല്‍ മത്സരശേഷം മേരി സരിന് ഹസ്തദാനം നല്‍കാതിരുന്നതും വിവാദമായി.
മറ്റുമത്സരങ്ങളില്‍ 57 കിലോ ഗ്രാം വിഭാഗത്തില്‍ രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ സോണിയ ലാത്തറിനെ സാക്ഷി ചൗധരി അട്ടിമറിച്ചു. 60 കിലോ ഗ്രാം വിഭാഗത്തില്‍ സരിതാ ദേവി സിമ്രന്‍ ജിത്ത് കൗറിനോട് തോറ്റു.
ഒളിമ്പിക് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ വനിതാ ബോക്‌സിംഗ് ടീം: മേരി കോം(51 കിലോഗ്രാം), സാക്ഷി ചൗധരി (57 കിലോ ഗ്രാം), സിമ്രന്‍ജിത്ത് കൗര്‍ (60 കിലോ ഗ്രാം), ലോവ്ലിന ബൊര്‍ഗോഹയ്ന്‍ (69 കിലോഗ്രാം), പൂജ റാണി (75 കിലോ ഗ്രാം).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )51 കിലോ ഗ്രാം വിഭാഗം സെലക്ഷന്‍ ട്രയല്‍സിന്റെ ഫൈനലില്‍ 9-1നാണ് ആറ് തവണ ലോക ചാമ്പ്യനായിട്ടുള്ള മേരി മുന്‍ ജൂനിയര്‍ ചാമ്പ്യന്‍ സരിനെ കീഴടക്കിയത്. അടുത്ത വര്‍ഷം ഫെബ്രുവരി 3 മുതല്‍ 14വരെ ചൈനയിലെ വുഹാനില്‍ നടക്കുന്ന ഏഷ്യ ഓഷ്യാനിയ ഒളിമ്പിക്‌സ് യോഗ്യതാ പോരാട്ടത്തില്‍ മേരി മത്സരിക്കാനിറങ്ങും.
ന്യൂഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തനിക്ക് വെല്ലുവിളി ഉയര്‍ത്തിയ സരിനെതിരെ പരിചയ സമ്പത്തിന്റെ ആനുകൂല്യത്തില്‍ മികച്ച ഏതാനും പഞ്ചുകളിലൂടെയാണ് മേരി വിജയം സ്വന്തമാക്കിയത്. എന്നാല്‍ മത്സരശേഷം മേരി സരിന് ഹസ്തദാനം നല്‍കാതിരുന്നതും വിവാദമായി.
മറ്റുമത്സരങ്ങളില്‍ 57 കിലോ ഗ്രാം വിഭാഗത്തില്‍ രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ സോണിയ ലാത്തറിനെ സാക്ഷി ചൗധരി അട്ടിമറിച്ചു. 60 കിലോ ഗ്രാം വിഭാഗത്തില്‍ സരിതാ ദേവി സിമ്രന്‍ ജിത്ത് കൗറിനോട് തോറ്റു.
ഒളിമ്പിക് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ വനിതാ ബോക്‌സിംഗ് ടീം: മേരി കോം(51 കിലോഗ്രാം), സാക്ഷി ചൗധരി (57 കിലോ ഗ്രാം), സിമ്രന്‍ജിത്ത് കൗര്‍ (60 കിലോ ഗ്രാം), ലോവ്ലിന ബൊര്‍ഗോഹയ്ന്‍ (69 കിലോഗ്രാം), പൂജ റാണി (75 കിലോ ഗ്രാം).
Keywords: News, National, India, New Delhi, Olympics, Sports, Wrestling, Olympics; World Champion Mary Kom Defeated Nikhat Sarin
Powered by Info News For You

Comments
Post a Comment