യൂത്ത് ലീഗ് ഉദുമ മണ്ഡലം സമ്മേളനം ചെമ്മനാട്ട് പഞ്ചായത്തില്‍ വന്‍ഒരുക്കം

മേല്‍പറമ്പ് (www.evisionnews.co): ഡിസംബര്‍ 31ന് പള്ളിക്കരയില്‍ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി ചെമ്മനാട് പഞ്ചായത്തില്‍ വന്‍ഒരുക്കം. ശാഖാതലങ്ങളില്‍ കണ്‍വെന്‍ഷന്‍ നടത്തും. പൗരവകാശ റാലിയില്‍ ആയിരം പ്രവര്‍ത്തകരെയും വൈറ്റ്ഗാര്‍ഡ് ടീമിനെയും അണിനിരത്തും. 

പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗം ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. ടി.ഡി ഹസന്‍ ബസരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നശാത്ത് പരവനടുക്കം സ്വാഗതം പറഞ്ഞു. ജില്ലാ പ്രവര്‍ത്തക സമിതി അംഗം ആഷിഫ് മാളികെ, മണ്ഡലം പ്രവര്‍ത്തക സമിതി അംഗം മൊയ്തു തൈര, ഹഫീസ് കീഴൂര്‍, ഷരീഫ് തായത്തൊടി, മുഹമ്മദ് കയലാങ്കൊള്ളി, ഫൈസല്‍ മൊട്ടയില്‍, ശരീഫ് കെ.എച്ച്, നവാസ് ചെമ്പിരിക്ക, ഫൈസല്‍ കീഴൂര്‍, മൊയ്തീന്‍ കല്ലട്ര, ഷമീം മേല്‍പറമ്പ്, ജാഫര്‍ സാദിഖ്, നാഫി തൈര, മുഹമ്മദ് സാജിദ്, ഇര്‍ഷാദ് കോളിയടുക്കം, ഷറഫുദ്ധീന്‍ നിസാമുദ്ധീന്‍ നഗര്‍ സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?