ഒറ്റയ്ക്ക് കഴിയുന്ന താറാവിന് പങ്കാളിയെ ആവശ്യമുണ്ട്; വെള്ള കടലാസില്‍ മഞ്ഞ താറാവിനെ വരച്ച് ഇമെയില്‍ അഡ്രസ് അടക്കം ഉള്‍പ്പെടുത്തി അധ്യാപകന്റെ ഡേറ്റിങ് പരസ്യം

വാഷിങ്ടണ്‍: (www.kvartha.com 13.12.2019) ഒറ്റയ്ക്ക് കഴിയുന്ന താറാവിന് പങ്കാളിയെ ആവശ്യമുണ്ടെന്ന് അധ്യാപകന്റെ ഡേറ്റിങ് പരസ്യം. വെള്ള കടലാസില്‍ മഞ്ഞ താറാവിനെ വരച്ച് ഇമെയില്‍ അഡ്രസ് അടക്കം ഉള്‍പ്പെടുത്തിയാണ് അധ്യാപകനായ ക്രിസ് മോറിസ് പരസ്യം പങ്കുവച്ചിരിക്കുന്നത്. ബ്ലൂ ഹില്‍സിലെ പലച്ചരക്ക് കടയ്ക്ക് മുന്നിലുള്ള ബോര്‍ഡിലാണ് 'പങ്കാളി മരിച്ചതിനാല്‍ ഒറ്റയ്ക്ക് കഴിയുന്ന താറാവിന് കൂട്ടാളിയെ ആവശ്യമുണ്ട്'എന്ന പരസ്യവാചകത്തോടൊപ്പം പരസ്യം പതിപ്പിച്ചത്.

മഞ്ഞ താറാവിന്റെ കൂട്ടാളിയെ രണ്ടാഴ്ച മുമ്പായിരുന്നു ഒരു ക്രൂരനായ പൂച്ച അകത്താക്കിയതെന്നും ഇതോടെ ഒറ്റയ്ക്കായ താറാവ് വളരെയധികം ദുഃഖിതയാണെന്നും ക്രിസ് പരസ്യത്തില്‍ പറയുന്നു. ഇതിന് ഗൗരവമുള്ള മറുപടികള്‍ മാത്രം നല്‍കുക എന്നും പരസ്യത്തില്‍ സൂചിപ്പിക്കുന്നു. താറാവിന്റെ ഉടമയായ കിസിന്റെ പരസ്യം കണ്ട് നിരവധി പേര്‍ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു.

Washington, News, World, Teacher, Man Seeks Companion for His Lonely Duck, Puts Out Dating Ad

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Washington, News, World, Teacher, Man Seeks Companion for His Lonely Duck, Puts Out Dating Ad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?