കാറിടിച്ചു ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ ടയര്‍ പഞ്ചറായെന്നു പറഞ്ഞു വഴിയില്‍ ഇറക്കിവിടുകയും കുട്ടി മരിക്കുകയും ചെയ്ത സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍
എലപ്പുള്ളി (പാലക്കാട്): (www.kvartha.com 14.12.2019) കാറിടിച്ചു ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ ടയര്‍ പഞ്ചറായെന്നു പറഞ്ഞു വഴിയില്‍ ഇറക്കിവിടുകയും തക്കസമയത്ത് ചികിത്സ കിട്ടാതെ കുട്ടി മരിക്കുകയും ചെയ്ത സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. മലപ്പുറം കല്‍പകഞ്ചേരി പുത്തനത്താണി പിലാക്കല്‍ അബ്ദുല്‍ നാസറിനെ (34) ആണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
മനഃപൂര്‍വമുള്ള നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അപകടത്തിനു ശേഷം ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചില്ല, മരണം സംഭവിക്കുമെന്ന് അറിഞ്ഞിട്ടും ചികിത്സാ സഹായം നല്‍കിയില്ല, അപകടവിവരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അപ്പുപിള്ളയൂര്‍ ഗവ. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകനുമായ സുജിത് വ്യാഴാഴ്ച വൈകിട്ടാണ് പാറപൊള്ളാച്ചി പാതയില്‍ കാറിടിച്ചു മരിച്ചത്. സംഭവത്തിനു ശേഷം പാലക്കാട് നഗരത്തില്‍ തങ്ങിയ അബ്ദുല്‍ നാസറിനെ പൊലീസ് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പരിക്കേറ്റ സുജിത്തിനെ സമീപവാസിയായ പരമന്‍ എന്നയാള്‍ക്കൊപ്പം കാറില്‍ കൊണ്ടുപോയെങ്കിലും വാഹനത്തിന്റെ ടയര്‍ പഞ്ചറായെന്നു പറഞ്ഞ് ഇവരെ പുറത്തിറക്കി വാഹനവുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു. പരമന്‍ മറ്റൊരു വാഹനത്തില്‍ കുട്ടിയെ നാട്ടുകല്ലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.
തക്കസമയത്ത് ചികിത്സ കിട്ടിയിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി പരമന്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. സുജിത്തിന്റെ തലയുടെ പിന്‍ഭാഗത്തു കാറിന്റെ ഇടതുവശത്തെ മിറര്‍ ഇടിച്ച് ആഴത്തില്‍ മുറിവേറ്റെന്നും ഇതാണു മരണകാരണമെന്നും പൊലീസ് പറഞ്ഞു. കാര്‍ തൊട്ടടുത്ത കടയിലെ ബെഞ്ചില്‍ ഇടിച്ചാണു നിന്നത്.
പ്രവാസിയായ അബ്ദുല്‍ നാസര്‍ വ്യാപാരാവശ്യത്തിനായി നാലു സുഹൃത്തുക്കള്‍ക്കൊപ്പം തിരുനല്‍വേലിയില്‍ പോയി നാട്ടിലേക്കു മടങ്ങുകയായിരുന്നു എന്നാണു വിവരം. സുജിത്തിന്റെ സംസ്‌കാരം നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Driver remanded in child murder case, Palakkad, News, Trending, Accidental Death, Injured, Arrested, Remanded, Kerala.

Powered by Info News For You

Comments
Post a Comment