പൗരത്വ നിയമത്തിനെതിരെ യോഗം ചേരാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല; മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ജനാധിപത്യ വിരുദ്ധം; സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി

തിരുവനന്തപുരം: (www.kvartha.com 29.12.2019) പൗരത്വ നിയമത്തിനെതിരെ യോഗം ചേരാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ജനാധിപത്യ വിരുദ്ധമാണെന്നും ബിജെപി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ബിജെപി പ്രതിനിധികള്‍ ബഹിഷ്‌കരിച്ചു. ഭരണഘടന ഭേദഗതി പാര്‍ലമെന്റ് അംഗീകരിച്ചതാണ്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരിന് യോഗം ചേരാന്‍ അധികാരമില്ലെന്നും അറിയിച്ചാണ് ബിജെപി നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്.

ബിജെപി നേതാക്കളായ എംഎസ് കുമാറും ജെ. പദ്മകുമാറുമാണ് ഞായറാഴ്ച രാവിലെ യോഗത്തിനെത്തിയ ബിജെപി പ്രതിനിധികള്‍. യോഗം ചേരുന്നതിലെ എതിര്‍പ്പ് ഇവര്‍ പ്രകടിപ്പിച്ചു. കേരള ഗവര്‍ണര്‍ക്കെതിരെയും കര്‍ണാടക മുഖ്യമന്ത്രിക്കെതിരെയും കേരളത്തില്‍ വലിയ അക്രമങ്ങള്‍ നടന്നു. അതിനെതിരെ യോഗത്തില്‍ പ്രമേയം പാസാക്കണമെന്ന ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചില്ല. തുടര്‍ന്നാണ് ബിജെപി നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപോയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywprds: News, Kerala, Chief Minister, Meeting, Controversy, BJP, CPM, Government, Governor, BJP leaders boycott all-party meet; govt has no right to convene meet


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?