തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്: തോട്ടടവാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി; തിരുവങ്ങാട് ബിജെപി സീറ്റ് യുഡിഎഫ് പിടിച്ചു
കണ്ണൂര്‍: (www.kvartha.com 18.12.2019) സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശഭരണ വാര്‍ഡുകളില്‍ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. കാസര്‍ഗോഡും പത്തനംതിട്ടയിലും ആലപ്പുഴയിലും എല്‍ഡിഎഫ് യുഡിഎഫ് വാര്‍ഡുകളില്‍ അട്ടിമറി വിജയം നേടി. കണ്ണൂര്‍ കോര്‍പറേഷനിലെ എടക്കാട് ഡിവിഷനില്‍ ടി പ്രശാന്ത് (സിപിഎം) വിജയിച്ചു. ഷിജു സതീഷ് (കോണ്‍ഗ്രസ്), അരുണ്‍ ശ്രീധര്‍ (ബിജെപി) എന്നിവരെയാണ് പരാജയപ്പെടുത്തിയത്. സിപിഎമ്മിലെ ടിഎം കുട്ടികൃഷ്ണന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പു വന്നത്.
എല്‍ഡിഎഫ് 27, യുഡിഎഫ് 27, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കണ്ണൂര്‍ കോര്‍പറേഷനിലെ കക്ഷിനില.കുട്ടികൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് എല്‍ഡിഎഫ് അംഗസംഖ്യ 26 ആയി കുറഞ്ഞു. ഇതിനു പിന്നാലെ നേരത്തേ എല്‍ഡിഎഫിനു പിന്തുണ നല്‍കിയിരുന്ന സ്വതന്ത്രന്‍ യുഡിഎഫ് പക്ഷത്തേക്കു ചാഞ്ഞതോടെ എല്‍ഡിഎഫിനു ഭരണം നഷ്ടമായി. കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണനാണ് നിലവില്‍ മേയര്‍. തെരഞ്ഞെടുപ്പു ഫലം കോര്‍പറേഷന്‍ ഭരണത്തെബാധിക്കില്ലെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചതോടെ മുന്നണിയുടെ അംഗസംഖ്യ വീണ്ടും 27 ആയി.
തലശേരി നഗരസഭ ടെമ്പിള്‍വാര്‍ഡില്‍ ബിജെപിക്ക് തിരിച്ചടി. സിറ്റിങ്ങ് സീറ്റ് യുഡിഎഫ് പിടിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ അജേഷിനെ മുസ്ലിംലീഗിലെ എകെ സക്കരിയ 63 വോട്ടിന് തോല്‍പ്പിച്ചു. ആകെ പോള്‍ ചെയ്ത 1480 വോട്ടില്‍ 663 വോട്ട് യുഡിഎഫിനും 600 വോട്ട് ബിജെപിക്കും ലഭിച്ചു. എല്‍ഡിഎഫിലെ കെവി അഹമ്മദ് 187 വോട്ടുമായി മൂന്നാമതെത്തി. മുസ്ലീംലീഗ് വിമതനായ സ്വതന്ത്രസ്ഥാനാര്‍ഥി മുസ്താഖ് കല്ലേരി 30 വോട്ട് ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 70 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബിജെപിയിലെ ഇ കെ ഗോപിനാഥ് ജയിച്ച വാര്‍ഡാണിത്. ഗോപിനാഥിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

Keywords: News, Kerala, Kannur, Election, By-election, BJP, CPM, Congress, UDF, LDF, Bye election in several Wards in Kerala
Powered by Info News For You

Comments
Post a Comment