നഗരസഭയുടെ പുതുവര്‍ഷ സമ്മാനം: മാലിന്യ ശേഖരണത്തിന് ഹരിത കര്‍മ സേനയ്ക്കു കൂട്ടായി മൊബൈല്‍ ആപ്ലിക്കേഷന്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.12.2019) മാലിന്യ ശേഖരണത്തിന് ഹരിത കര്‍മ സേനയ്ക്കു കൂട്ടായി മൊബൈല്‍ ആപ്ലിക്കേഷന്‍.
പുതുവര്‍ഷത്തിലാണ് മൊബൈല്‍ ആപ്ലിക്കേഷനിലൂടെയുള്ള മാലിന്യ ശേഖരണത്തിനു തുടക്കം കുറിക്കുന്നത്. ഹരിത കേരള മിഷന്റെ സഹായ സ്ഥാപനമായ മഹ്‌യൂബ വേസ്റ്റ് മാനേജ്‌മെന്റാണ് 'ബെറ്റോ (ബെറ്റോണസ്)' എന്ന പേരില്‍ മൊബൈല്‍ ആപ് തയാറാക്കിയത്.
ഈ ആപ് നിലവില്‍ വരുന്നതോടെ ഇത് 70 ശതമാനമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നിലവില്‍ കര്‍മ സേന വഴി മലിന്യം ശേഖരിക്കുന്നതില്‍ ഒരുപാട് പരിമിതികള്‍ ഉണ്ട്. അത് വരാന്‍ പോകുന്ന ആപ് വഴി ഒരു പരിതി വരെ പരിഹരിക്കാന്‍ പറ്റുമെന്നാണ് അതികൃതര്‍ കരുതുന്നത്.
ഈ ആപ്ലിക്കേഷന്‍ വഴി ഹരിത കര്‍മസേന പ്രവര്‍ത്തകര്‍ വീടുകളിലെത്തുന്ന വിവരം ആപ് വഴി മുന്‍കൂട്ടി വീട്ടുകാര്‍ക്ക് അറിയാന്‍ പറ്റും. ജിപിഎസ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആപ്പില്‍ സന്ദേശങ്ങള്‍ കൈമാറാനുള്ള സൗകര്യവുമുണ്ടാകും. മാലിന്യ ശേഖരണത്തിന്റെ വിവരങ്ങള്‍ ഏതു സമയത്തും നഗരസഭാധ്യക്ഷനും സെക്രട്ടറിക്കും അറിയാന്‍ കഴിയും. വാര്‍ഡിലെ വിവരങ്ങള്‍ അതതു കൗണ്‍സിലര്‍മാര്‍ക്കും അറിയാനുള്ള സൗകര്യവും ആപ്ലിക്കേഷനില്‍ ഒരുക്കിയിട്ടുണ്ട്. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി നാരായണ ഭട്ടാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords:News, Kerala, kasaragod, Kanhangad, Application, Municipality, mobile, New year, Municipal council's New Year gift: Mobile app for garbage collection < !- START disable copy paste -->

Powered by Info News For You

Comments
Post a Comment