സൗദിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു

അബ്‌ഖൈഖ്: (www.kvartha.com 11.12.2019) സൗദിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണകുമാര്‍(49) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം സൗദി കിഴക്കന്‍ പ്രവിശ്യയിലെ അബ്‌ഖൈഖിലാണ് സംഭവം. ഐന്ദാരില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കൃഷ്ണകുമാറിനെ വാഹനമിടിക്കുകയായിരുന്നു.

ഉടനെ അബ്‌ഖൈഖ് ആശുപത്രിയിലും തുടര്‍ന്ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും പുലര്‍ച്ച ഒന്നരയോടെ മരിച്ചു. അബ്‌ഖൈഖിലെ എംഎസ്‌കെ കമ്പനിയില്‍ 13 വര്‍ഷത്തോളമായി എന്‍ജിനീയറായി ജോലി ചെയ്തുവരുകയായിരുന്നു. നവോദയ മുന്‍ ഏരിയ എക്‌സിക്യൂട്ടിവ് അംഗവും കുടുംബവേദി മുന്‍ സെക്രട്ടറിയുമായിരുന്നു.

ഭാര്യ: സജിത. മക്കള്‍: നന്ദന, ധ്രുവ്, ദേവ്. ദമ്മാം സെന്‍ട്രല് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

News, Gulf, World, Death, Accident, Hospital, Malayali died in Saudi accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Gulf, World, Death, Accident, Hospital, Malayali died in Saudi accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?