കാടുമൂടി പ്രേതഭൂമി കണക്കെ ഒറ്റപ്പെട്ടു നില്‍ക്കുന്ന വീട്, ചിതലെടുത്തു തുടങ്ങിയ വീടിനുള്ളില്‍ ആരോടും മിണ്ടാതെ ഒരു വ്യക്തി: തീവ്രവാദ ബന്ധമുണ്ടെന്നാരോപിച്ച് എല്ലാവരാലും ഒറ്റപ്പെട്ടൊരു കുടുംബം
ആലപ്പുഴ: (https://ift.tt/38f3Xcx) താമരക്കുളം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ മണലാടി തെക്കതില്‍ വീട് കാടുമൂടി പ്രേതഭൂമി കണക്കെ ഒറ്റപ്പെട്ടു നില്‍ക്കുകയാണ്. നാലുചുറ്റം കാട് വളര്‍ന്ന് ചിതലെടുത്തു തുടങ്ങിയ വീടിനുള്ളില്‍ ആരോടും ഒന്നും മിണ്ടാതെ മൗനത്തിന്റെ മാറാപ്പ് സ്വയം ധരിച്ച് അരവിന്ദ് എന്ന വ്യക്തി താമസിക്കുന്നു.
2004 ജൂണ്‍ 15 ന് ഗുജറാത്തില്‍ പൊലീസുമായുള്ള വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് പിള്ളയുടെ വീടാണിത്. പൊലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രാണേഷ് ജാവേദ് ഗുലാം ഷെയ്ക്കാണ്. മുംബൈ സ്വദേശിനി ഇസ്രത് ജഹാനും പ്രാണേഷ് പിള്ളയുമുള്‍പ്പെടെ നാലു പേരാണ് അന്നത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. തീവ്രവാദ പ്രവര്‍ത്തനമാണ് ഇവര്‍ക്കെതിരെ ഉന്നയിച്ചിരുന്നത്.
ഈ സംഭവത്തോടെ പ്രാണേഷിന് തീവ്രവാദ ബന്ധമുണ്ടായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ വരുകയും ബന്ധുക്കളും അയല്‍വാസികളുമെല്ലാം ഈ കുടുംബത്തെ ഒറ്റപ്പെടുത്തുകയും ചെയ്തു. മകന്‍ ഒരിക്കലും ഇത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്ന് ഉറച്ച് വിശ്വസിച്ച പിതാവ് നിയമപോരാട്ടവുമായി മുന്നോട്ട് പോയെങ്കിലും ഫലമുണ്ടായില്ല.
മകനുള്‍പ്പെടെയുള്ളവരുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി അദ്ദേഹം വര്‍ഷങ്ങളോളം കോടതി കയറിയിറങ്ങി.പക്ഷെ അനൂകൂലമായ ഒരു തീരുമാനവും കിട്ടിയില്ലെങ്കിലും നിയമ പോരാട്ടം തുടര്‍ന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചേര്‍ത്തലയ്ക്ക് സമീപം വയലാറില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, കാറില്‍ സഞ്ചരിച്ചിരുന്ന ഗോപിനാഥ പിള്ള മരിച്ചതോടെ നിയമപോരാട്ടങ്ങളും അവസാനിച്ചു.
ഗോപിനാഥപിള്ളയും മറ്റൊരു മകനായ അരവിന്ദുമായിരുന്നു വീട്ടില്‍ താമസം. ചില അസ്വാരസ്യങ്ങള്‍ കാരണം അരവിന്ദിന്റെ ദാമ്പ്യബന്ധം ഇതിനിടെ വേര്‍പെട്ടതോടെ വീട്ടില്‍ ഏകനായി. ഇടയ്ക്കിടെ പിതൃസഹോദരനെത്തിയാണ് ഇദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കുന്നത്.
കുടുംബത്തെക്കുറിച്ച് ചോദിച്ചാല്‍ ഉള്ളിലുള്ള വേദനകള്‍ പുറത്ത് കാണിക്കാതെ അരവിന്ദ് ബുദ്ധിമുട്ടി ഒന്നു ചിരിക്കും. ഈ ഒറ്റപ്പെടുത്തല്‍ എന്നെങ്കിലും തീരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടാവാം അയാള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )2004 ജൂണ്‍ 15 ന് ഗുജറാത്തില്‍ പൊലീസുമായുള്ള വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് പിള്ളയുടെ വീടാണിത്. പൊലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രാണേഷ് ജാവേദ് ഗുലാം ഷെയ്ക്കാണ്. മുംബൈ സ്വദേശിനി ഇസ്രത് ജഹാനും പ്രാണേഷ് പിള്ളയുമുള്‍പ്പെടെ നാലു പേരാണ് അന്നത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. തീവ്രവാദ പ്രവര്‍ത്തനമാണ് ഇവര്‍ക്കെതിരെ ഉന്നയിച്ചിരുന്നത്.
ഈ സംഭവത്തോടെ പ്രാണേഷിന് തീവ്രവാദ ബന്ധമുണ്ടായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ വരുകയും ബന്ധുക്കളും അയല്‍വാസികളുമെല്ലാം ഈ കുടുംബത്തെ ഒറ്റപ്പെടുത്തുകയും ചെയ്തു. മകന്‍ ഒരിക്കലും ഇത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്ന് ഉറച്ച് വിശ്വസിച്ച പിതാവ് നിയമപോരാട്ടവുമായി മുന്നോട്ട് പോയെങ്കിലും ഫലമുണ്ടായില്ല.
മകനുള്‍പ്പെടെയുള്ളവരുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി അദ്ദേഹം വര്‍ഷങ്ങളോളം കോടതി കയറിയിറങ്ങി.പക്ഷെ അനൂകൂലമായ ഒരു തീരുമാനവും കിട്ടിയില്ലെങ്കിലും നിയമ പോരാട്ടം തുടര്‍ന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചേര്‍ത്തലയ്ക്ക് സമീപം വയലാറില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, കാറില്‍ സഞ്ചരിച്ചിരുന്ന ഗോപിനാഥ പിള്ള മരിച്ചതോടെ നിയമപോരാട്ടങ്ങളും അവസാനിച്ചു.
ഗോപിനാഥപിള്ളയും മറ്റൊരു മകനായ അരവിന്ദുമായിരുന്നു വീട്ടില്‍ താമസം. ചില അസ്വാരസ്യങ്ങള്‍ കാരണം അരവിന്ദിന്റെ ദാമ്പ്യബന്ധം ഇതിനിടെ വേര്‍പെട്ടതോടെ വീട്ടില്‍ ഏകനായി. ഇടയ്ക്കിടെ പിതൃസഹോദരനെത്തിയാണ് ഇദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കുന്നത്.
കുടുംബത്തെക്കുറിച്ച് ചോദിച്ചാല്‍ ഉള്ളിലുള്ള വേദനകള്‍ പുറത്ത് കാണിക്കാതെ അരവിന്ദ് ബുദ്ധിമുട്ടി ഒന്നു ചിരിക്കും. ഈ ഒറ്റപ്പെടുത്തല്‍ എന്നെങ്കിലും തീരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടാവാം അയാള്‍.
Keywords: News, Kerala, Alappuzha, House, Terrorism, Terror Relation, Family, Allegate Terrorism; The all Person Avoided this Family
Powered by Info News For You

Comments
Post a Comment