ഫുട്‌ബോള്‍ മത്സരത്തിനിടെ മുന്‍ സന്തോഷ് ട്രോഫി താരം കുഴഞ്ഞുവീണു മരിച്ചു

കേരളം (www.evisionnews.co): സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ പ്രശസ്ത ഫുട്‌ബോള്‍ താരം ധനരാജ് കുഴഞ്ഞ് (39) വീണ് മരിച്ചു. പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ധനരാജ് ഞായറാഴ്ച രാത്രി നടന്ന 48ാമത് ഖാദറലി അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ മത്സരത്തിനിടെയാണ് മരിച്ചത്. പെരിന്തല്‍മണ്ണ ടീം അംഗമായ ധനരാജിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. റഫറിയോട് ഇക്കാര്യം ധനരാജ് പറയുകയും ഉടന്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കല്‍ സംഘവും എത്തി ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അര മണിക്കൂറിനകം മരണം സംഭവിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമായിരുന്നു. പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ധന്‍രാജ് മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ്, വിവകേരള തുടങ്ങിയ ടീമുകള്‍ക്കു വേണ്ടി ഏറെക്കാലം കളിച്ച താരമാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?