ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച യജമാനനൊപ്പം അപകടകരമായ രീതിയില്‍ പിന്‍ സീറ്റില്‍ 'നിന്ന്' യാത്ര ചെയ്ത് വളര്‍ത്തുനായ; ഇരുവരേയും കൈയ്യോടെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ്

കോട്ടയം : (www.kvartha.com 28.12.2019) ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച യജമാനനൊപ്പം അപകടകരമായ രീതിയില്‍ പിന്‍ സീറ്റില്‍ നിന്ന് യാത്ര ചെയ്ത വളര്‍ത്തുനായയും കുടുങ്ങി. മോട്ടോര്‍ വാഹന വകുപ്പാണ് നിയമ ലംഘകരെ കൈയ്യോടെ പൊക്കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.40ന് കെ കെ റോഡിലായിരുന്നു സംഭവം.

ഇതുസംബന്ധിച്ച് വാഹന ഉടമയ്ക്ക് നോട്ടീസും ലഭിച്ചു. ഏഴു ദിവസത്തിനകം പിഴ അടയ്ക്കാനും ആര്‍ ടി ഓഫീസില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനുമാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

Journey with Dog on bike without Helmet, Motor Vehicle Department to Take Action,Kottayam, News, Local-News, Trapped, Vehicles, Passengers, Case, Police, Kerala

മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ ടോജോ എം തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധനയ്ക്കിടെ നിയമലഘനം നടത്തിയ ഇരുവരേയും പൊക്കിയത്.

മണര്‍കാട് ഭാഗത്ത് പരിശോധനയ്ക്കിടെ ബൈക്കില്‍ വിലസി വന്ന നായയും ഉടമസ്ഥനും മുന്നില്‍പ്പെടുകയായിരുന്നു. ഇതോടെ ഈ രംഗം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ സാബു കാമറയില്‍ പകര്‍ത്തുകയായിരുന്നു.

ബൈക്ക് പെട്ടെന്നു നിര്‍ത്തിച്ചാല്‍ അപകടം ഉണ്ടാകുമെന്നു കരുതിയാണ് അധികൃതര്‍ അതിനു തുനിയാതിരുന്നത്. പകരം ബൈക്കിനു പിന്നാലെ യാത്ര ചെയ്ത് വിഡിയോ കാമറയില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Journey with Dog on bike without Helmet, Motor Vehicle Department to Take Action,Kottayam, News, Local-News, Trapped, Vehicles, Passengers, Case, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?