കര്‍ണാടക ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ആദ്യഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം

ബെംഗളൂരു: (https://ift.tt/2LxE4uI) കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. ഉപതെരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളില്‍ പത്തിടത്തും ബിജെപി സ്ഥാനാര്‍ത്ഥികളാണ് മുന്നിലുള്ളത്. കോണ്‍ഗ്രസ് മൂന്നിടത്തും ജെഡിഎസ് രണ്ടിടത്തും മുന്നേറുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് മറ്റൊരു ഇടത്ത് മുന്നിലുള്ളത്. 13 വിമതരില്‍ പത്തുപേരും ലീഡ് ചെയ്യുകയാണെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.

പതിനഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ആറ് സീറ്റെങ്കിലും ജയിച്ചില്ലെങ്കില്‍ ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും പുറത്തുവന്ന് ബിജെപിയില്‍ ചേര്‍ന്ന വിമതരില്‍ 13 പേര്‍ മത്സരരംഗത്തുണ്ട്. ഉപതെരഞ്ഞെടുപ്പ് നടന്നതില്‍ പന്ത്രണ്ട് കോണ്‍ഗ്രസിന്റെയും മൂന്നെണ്ണം ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകളാണ്. ഇവിടങ്ങളിലാണ് ഇപ്പോള്‍ വന്‍ മുന്നേറ്റം ബിജെപി കാഴ്ചവച്ചിരിക്കുന്നത്.

News, National, Karnataka, Bangalore, By-election, BJP, Congress, Politics, Karnataka Assembly Bypoll Results in 15 Seats on Monday

പതിനൊന്ന് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍. ബിജെപിക്ക് പന്ത്രണ്ട് സീറ്റുവരെയാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. ഇതിന്റെ ആത്മവിശ്വാസത്തില്‍ മന്ത്രിസഭാ വികസന ചര്‍ച്ചകളിലേക്ക് പാര്‍ട്ടി കടന്നിട്ടുണ്ട്. വിമതരെ ജനം തളളുമെന്നും പത്ത് സീറ്റ് വരെ നേടുമെന്നുമാണ് കോണ്‍ഗ്രസ് അവകാശവാദം.

നിലവില്‍ 207 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണയാണ് യെദ്യൂരപ്പയ്ക്കുള്ളത്. 105 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടതെന്നിരിക്കെയാണ്, ഒറ്റസീറ്റിന്റെ ഭൂരിപക്ഷത്തില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ ആടി നില്‍ക്കുന്നത്. 224 അംഗങ്ങളാണ് കര്‍ണാടക നിയമസഭയിലുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും 17 എംഎല്‍എമാര്‍ രാജിവച്ച് മറുകണ്ടം ചാടി ബിജെപിയിലെത്തിയതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് - ജെഡിഎസ് സര്‍ക്കാര്‍ തകര്‍ന്ന് വീണത്.

ഇതിന് പിന്നാലെ, സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ മറുകണ്ടം ചാടിയ എംഎല്‍എമാരെ അയോഗ്യരാക്കി. 17 എംഎല്‍എമാരെയാണ് അയോഗ്യരാക്കിയതെങ്കിലും 15 മണ്ഡലങ്ങളിലേക്ക് മാത്രമേ കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പ് നടക്കുന്നുള്ളൂ. മസ്‌കി, ആര്‍ആര്‍ നഗര്‍ എന്നീ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരായ ഹര്‍ജി കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് ഇവിടത്തെ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കാതെ നീട്ടി വച്ചത്.

ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം, നിയമസഭയിലെ അംഗബലം 222 ആയി ഉയരും. കേവലഭൂരിപക്ഷം 112 ആയി. കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് 100 സീറ്റുകളുണ്ട്. ബിഎസ്പി എംഎല്‍എയുടെ പിന്തുണയും ചേര്‍ന്നാല്‍ 101 ആയി. ഒരു സ്വതന്ത്രനടക്കം ബിജെപിക്ക് 106 പേരുടെ പിന്തുണയാണ് ഇപ്പോഴുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, Karnataka, Bangalore, By-election, BJP, Congress, Politics, Karnataka Assembly Bypoll Results in 15 Seats on Monday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?