ദേശീയ വനിതാ ബോക്‌സിംഗ്: കേരളം മുന്നേറ്റം തുടരുന്നു

കണ്ണൂര്‍: (www.kvatha.com 06.12.2019) ദേശീയ വനിതാ ബോക്‌സിംഗില്‍ പ്രീ ക്വാര്‍ട്ടര്‍ റൗണ്ടിലും മുന്നേറ്റം തുടര്‍ന്ന് കേരളം. വെള്ളിയാഴ്ച മുതല്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കും. വ്യാഴാഴ്ച നടന്ന പോരാട്ടത്തില്‍ കേരളത്തിന്റെ അന്‍സുമോള്‍ ബെന്നി,അഞ്ചു സാബു, പി എം അനശ്വര എന്നിവര്‍ വിജയിച്ചു.

ഇതോടെ വെള്ളിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ദ്രജ അടക്കം കേരളത്തെ പ്രതിനിധീകരിച്ച് നാല് താരങ്ങള്‍ ഇടിക്കൂട്ടില്‍ കരുത്തു കാട്ടാനിറങ്ങും. 69 കിലോ വിഭാഗത്തില്‍ മത്സരിച്ച കേരളത്തിന്റെ കെ എ ഇന്ദ്രജ കഴിഞ്ഞ ദിവസം ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.

 Kannur : Elite Women National Boxing Championships,Kannur, News, Boxing, Sports, Trending, Women, Kerala

48 കിലോ വിഭാഗത്തില്‍ ആര്‍തി(ഹരിയാന), ആര്‍ജു (ഡെല്‍ഹി), കെ. ബിനദേവി(ആള്‍ ഇന്ത്യാ പോലീസ്), 51 കിലോയില്‍ രിതു ഗ്രേവാള്‍ (ഹരിയാന), രമ്യ ഗുഡുരു (ആന്ധ്രാ പ്രദേശ്), ദീപാ കുമാരി (മധ്യപ്രദേശ്), വന്‍ലാല്‍ ദുവാട്ടി (ആള്‍ ഇന്ത്യാ പോലീസ്),

Kannur : Elite Women National Boxing Championships,Kannur, News, Boxing, Sports, Trending, Women, Kerala


54 കിലോ ദര്‍ശന (ഹരിയാന), ഗായത്രി (ഉത്തരഖണ്ഡ്), മഞ്ജു ബസുമന്‍ട്രി (ആസാം), മീനാക്ഷി (റെയില്‍വേ), 57 കിലോ വിഭാഗത്തില്‍ മന്‍ദീപ് കൗര്‍ സന്ദു (പഞ്ചാബ്), ഹേമധനു (ഉത്തരഖണ്ഡ്), ടി ജി ലാല്‍റേം റുതി (മിസോറാം), സാക്ഷി (ഹരിയാന) എന്നിവരും 64 കിലോ വിഭാഗത്തില്‍ ആരാധന പട്ടേല്‍ (യുപി), അന്‍കുഷിത ബോറോ (അസം) എന്നിവരും ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur : Elite Women National Boxing Championships,Kannur, News, Boxing, Sports, Trending, Women, Kerala. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?