പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയത് കൊണ്ടാണ് ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്; ബിജെപി അജണ്ടയായി കാണേണ്ടതില്ലെന്ന് റവന്യൂ മന്ത്രി
കാസര്‍കോട്: (www.kvartha.com 22.12.2019) പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയത് കൊണ്ടാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതിനെ ബിജെപി അജണ്ടയായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം ആവശ്യമാണ്. എന്നാല്‍ അക്രമങ്ങള്‍ പാടില്ല. സംഭവത്തില്‍ അറസ്റ്റ് അനിവാര്യമായിരുന്നു. ക്രമസമാധാനം ഉറപ്പാക്കാനാണ് അറസ്റ്റ് ചെയ്തതെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ വിശദീകരിച്ചു.
ശനിയാഴ്ചയാണ് പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് പ്രതിഷേധം നടത്തിയത്. പ്രതിഷേധം അക്രമാസക്തമായതോടെ 57ഓളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിനെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, kasaragod, T. Sidheeque, Protest, Violence, DCC, Kozhikode, Police, Arrested, E Chandrashekharan's statement about DCC president's arrest
Powered by Info News For You

Comments
Post a Comment