മിനി പമ്പയില്‍ കുളിക്കാനിറങ്ങിയ അയ്യപ്പഭക്തന്‍ ഒഴുക്കില്‍പ്പെട്ടു; മൃതദേഹം കണ്ടെത്തി

കുറ്റിപ്പുറം: (www.kvartha.com 24.12.2019) മിനി പമ്പയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി. കര്‍ണ്ണാടക ബാഗല്‍കോട്ട സ്വദേശി പ്രദീപ് മേട്ടി(25)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ് മിനി പമ്പയില്‍ കുളിക്കാനിറങ്ങിയതിനിടെ പ്രദീപ് ഒഴുക്കില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ 8.30ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര തിരിച്ച 11 പേരടങ്ങുന്ന സംഘം കുറ്റിപ്പുറം മിനിപമ്പക്കടുത്ത് ഹോട്ടലിന് സമീപം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. റവന്യൂ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ്, ലൈഫ് ഗാര്‍ഡ്, ട്രോമ കെയര്‍, പോലീസ്, നാട്ടുകാര്‍, മുങ്ങല്‍ വിദഗ്ധര്‍ എന്നിവര്‍ ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.

News, Kerala, Devotee, Missing, Dead Body, Police, Body Found, Ayyappa devotee's dead body found from Mini Pumpa

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Devotee, Missing, Dead Body, Police, Body Found, Ayyappa devotee's dead body found from Mini Pumpa


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?